തൃക്കാക്കരയില്‍ ടാര്‍ വാങ്ങിയതില്‍ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

കാക്കനാട്: നഗരസഭ റോഡുകളുടെ അറ്റകുറ്റപ്പണിക്കായി ടാര്‍ വാങ്ങിയതില്‍ ക്രമക്കേടുള്ളതായി ഓഡിറ്റ് റിപ്പോര്‍ട്ട്. ഇന്നലെ നടന്ന അടിയന്തര നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍പേഴ്സണ്‍ കെ.കെ. നീനു അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം കണ്ടത്തെിയത്. നഗരസഭയുടെ വിവിധ ഭാഗങ്ങളിലെ റോഡുകള്‍ നന്നാക്കാനാണ് 21 വീപ്പ ടാര്‍ വാങ്ങിയത്. എന്നാല്‍, ഇത് എവിടെ ഉപയോഗിച്ചു എന്ന കാര്യം കണക്കില്‍പ്പെടുത്തിയിട്ടില്ല. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്താണ് നഗരസഭയുടെ റോഡുകള്‍ നന്നാക്കാന്‍ ടാര്‍ വാങ്ങിയത്. പൊതുമരാമത്ത് വകുപ്പിന്‍െറ ജോലികളില്‍ ക്രമക്കേടന്നതായി ഓഡിറ്റ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇതു സംബന്ധിച്ച് അന്വേഷണം വേണമെന്ന് ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, നഗരസഭ വാങ്ങിയ ടാറിന്‍െറ തുക കുറച്ചതിനുശേഷമാണ് കരാറുകാര്‍ ബില്‍ നല്‍കേണ്ടത്. കൊടുത്ത് ബില്‍ ഒഴിവാക്കാത്തതാണ് ആരോപണത്തിന് കാരണമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.