രണ്ട് ബോട്ട് തകരാറിലായി; യാത്രക്കാര്‍ വലഞ്ഞു

മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചി-എറണാകുളം റൂട്ടില്‍ സര്‍വിസ് നടത്തുന്ന രണ്ട് ബോട്ടുകള്‍ തകരാറിലായത് യാത്രാദുരിതം ഇരട്ടിയാക്കി. നാല് ബോട്ടുകള്‍ സര്‍വിസ് നടത്തിയിരുന്നിടത്ത് ബുധനാഴ്ച രണ്ടെണ്ണം മാത്രമാണ് ഓടിയത്. ബുധനാഴ്ച ഉച്ചയോടെയാണ് ജലഗതാഗത വകുപ്പിന്‍െറ രണ്ട് ബോട്ടുകള്‍ തകരാറിലായത്. ഇതോടെ നഗരത്തെ ആശ്രയിക്കുന്ന നൂറുകണക്കിന് ആളുകളാണ് വലഞ്ഞത്. രണ്ട് ബോട്ടുകള്‍ അറ്റകുറ്റപ്പണിക്ക് പിന്‍വലിച്ചതോടെ ഇരുപതോളം ഷെഡ്യൂളുകള്‍ മുടങ്ങി. ബോട്ടുകള്‍ തകരാറിലായാല്‍ സ്വകാര്യ യാര്‍ഡുകളില്‍ അറ്റകുറ്റപ്പണി നടത്താന്‍ കഴിയാത്തതാണ് പ്രശ്നങ്ങള്‍ക്കിടയാക്കുന്നത്. ജലഗതാഗത വകുപ്പിന്‍െറ യാര്‍ഡുകളില്‍ പലപ്പോഴും സാങ്കേതിക ജോലികള്‍ ചെയ്യുന്ന ജീവനക്കാര്‍ ഉണ്ടാകാറില്ളെന്നും പരാതിയുണ്ട്. പലപ്പോഴും ബോട്ടിലെ ജീവനക്കാര്‍തന്നെയാണ് ചെറിയ അറ്റകുറ്റ പ്പണി ചെയ്യുന്നതത്രേ. ഫോര്‍ട്ട്കൊച്ചി-എറണാകുളം മേഖലയിലെ ബോട്ട് സര്‍വിസിനോട് അധികൃതര്‍ കാണിക്കുന്ന കടുത്ത അവഗണനയില്‍ പ്രതിഷേധം ശക്തമാണ്. കുറഞ്ഞ വേതനത്തില്‍ നഗരത്തില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരും നഗരത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുമാണ് ബോട്ട് സര്‍വിസിനെ ഏറെയും ആശ്രയിക്കുന്നത്. കുറഞ്ഞ ചെലവില്‍ സമയം നഷ്ടപ്പെടാതെ യാത്ര ചെയ്യാമെന്നതാണ് ഇവര്‍ ബോട്ട് സര്‍വിസിനെ ആശ്രയിക്കാന്‍ കാരണം. അതിനാല്‍ എറണാകുളം-ഫോര്‍ട്ട്കൊച്ചി ബോട്ട് സര്‍വിസ് കാര്യക്ഷമമാക്കാന്‍ ജനപ്രതിനിധികള്‍ ഇടപെടണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.