കര്‍ക്കടകവാവ്: മണപ്പുറം ബലിതര്‍പ്പണത്തിന് ഒരുങ്ങുന്നു

ആലുവ: കര്‍ക്കടവാവിനോടനുബന്ധിച്ച ബലിതര്‍പ്പണണിനായി ആലുവ മണപ്പുറത്ത് തയാറെടുപ്പ് ആരംഭിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിലും കമീഷണര്‍ രാമരാജ പ്രേമപ്രസാദും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആഗസ്റ്റ് രണ്ടിന് പുലര്‍ച്ചെ ഒരുമണിമുതല്‍ ഉച്ചവരെ ബലിത്തര്‍പ്പണം ഉണ്ടാകും. 50 ബലിത്തറകളാണ് ലേലംചെയ്തുകൊടുക്കുന്നത്. ഒരുലക്ഷം പേര്‍ക്ക് ബലിതര്‍പ്പണം നടത്താനുള്ള സൗകര്യമാണ് ഒരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കടവുകളുടെ ശുചീകരണവും പുല്ലുകള്‍ വെട്ടിത്തെളിക്കലും ആരംഭിച്ചിട്ടുണ്ട്. ആഗസ്റ്റിന് ഒന്നിനുമുമ്പ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി തീര്‍ക്കും. ബലിതര്‍പ്പണത്തിനത്തെുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനായി വിവിധ വകുപ്പുകളുടെ യോഗവും ദേവസ്വം ഉദ്യോഗസ്ഥര്‍ വിളിച്ചുചേര്‍ത്തു. കര്‍ക്കടകവാവ് ദിനത്തില്‍ റൂറല്‍ എസ്.പി പി.എന്‍. ഉണ്ണിരാജന്‍െറ നേതൃത്വത്തില്‍ 300ഓളം പൊലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷയുടെ ഭാഗമായി മണപ്പുറത്തും അദ്വൈതാശ്രമത്തിലുമായി ഉണ്ടാകും. സുരക്ഷയുടെ ഭാഗമായി പെരിയാറ്റില്‍ ബാരിക്കേഡ് സ്ഥാപിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. മണപ്പുറം പാലം യാഥാര്‍ഥ്യമായതിനാല്‍ പെരുമ്പാവൂര്‍, കോലഞ്ചേരി ഭാഗങ്ങളില്‍നിന്നത്തെുന്നവര്‍ പാലസ് റോഡില്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ സാധ്യതയുണ്ട്. ഇതൊഴിവാക്കാന്‍ അദൈ്വതാശ്രമത്തിന്‍െറ സ്ഥലത്ത് പാര്‍ക്ക് ചെയ്യാനും പോലീസ് അനുമതിതേടും. മണപ്പുറത്തെ വാഹനപാര്‍ക്കിങ് സ്ഥലത്തെ ചളിനീക്കണം, പാലത്തില്‍ വെളിച്ചം ഏര്‍പ്പെടുത്തണം, ഫയര്‍ ഫോഴ്സില്‍നിന്ന് ഡൈവിങ് ടീമിനെ ലഭ്യമാക്കുക, പൊലീസിന് താമസിക്കാനും വിശ്രമിക്കാനുമായി പ്രിയദര്‍ശിനി ടൗണ്‍ ഹാള്‍ വിട്ടുനല്‍കുക എന്നീ ആവശ്യങ്ങളും യോഗത്തില്‍ പൊലീസ് ഉന്നയിച്ചു. ആലുവയിലെ ദേവസ്വം ഗെസ്റ്റ് ഹൗസില്‍ നടന്ന അവലോകനയോഗത്തില്‍ അജയ് തറയില്‍ അധ്യക്ഷത വഹിച്ചു. കമീഷണര്‍ രാമരാജ പ്രേമപ്രസാദ്, ചീഫ് എന്‍ജിനീയര്‍ ജി. മുരളീകൃഷ്ണന്‍, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ജി.എസ്. ബൈജു, ആലുവ സി.ഐ വിശാല്‍ ജോണ്‍സണ്‍, പ്രിന്‍സിപ്പല്‍ എസ്.ഐ ഹണി കെ. ദാസ്, ട്രാഫിക് എസ്.ഐ സോണി മത്തായി, മണപ്പുറം ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ പി.ആര്‍. സുരേഷ്, അസി. കമീഷണര്‍ വി.എസ്. ബാലാജി, വിജിലന്‍സ് ഓഫിസര്‍ കെ.എസ്. വിനോദ്, ഫയര്‍ ഫോഴ്സ്, എക്സൈസ്, നഗരസഭ, ക്ഷേത്രോപദേശക സമിതി ഭാരവാഹികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.