കിഴക്കമ്പലം: വൃത്തിഹീനമായി ഉപയോഗശ്യൂനമായിക്കിടന്ന കിഴക്കമ്പലം ബസ് സ്റ്റാന്‍ഡിലെ ശൗചാലയം അറ്റകുറ്റപ്പണി നടത്തി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. വിവിധ ആവശ്യങ്ങള്‍ക്കായി കിഴക്കമ്പലത്തത്തെുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് നേരത്തേ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കിഴക്കമ്പലത്തെ പഞ്ചായത്ത് ഓഫിസ്, വില്ളേജ് ഓഫിസ്, മൃഗാശുപത്രി, കെ.എസ്.ഇ.ബി, ബി.എസ്.എന്‍.എല്‍ ഓഫിസ്, സ്കൂളുകള്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ നിരവധിയാണ്. മാത്രവുമല്ല, ആളുകള്‍ കിഴക്കമ്പലം ബസ് സ്റ്റാന്‍ഡില്‍നിന്നാണ് മൂവാറ്റുപുഴ, തൊടുപുഴ, ആലുവ, പെരുമ്പാവൂര്‍, തൃപ്പൂണിത്തറ, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നത്. എന്നാല്‍ 2012ല്‍ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നിര്‍മിച്ച ശൗചാലയം ഉപയോഗശൂന്യമാവുകയായിരുന്നു. മഴക്കാലമായതോടെ ശൗചാലയമില്ലാതെ ജനങ്ങള്‍ ബുദ്ധിമുട്ടുകയായിരുന്നു. യാത്രാമധ്യേ കിഴക്കമ്പലത്തത്തെിയ സ്ത്രീകളടക്കമുള്ള കുടുംബം ശൗചാലയം ഇല്ലാത്തതിനാല്‍ ഓട്ടോറിക്ഷ വിളിച്ച് സമീപത്തെ ആതുരാലയത്തില്‍ പോയത് വാര്‍ത്തയായിരുന്നു.ഇതത്തേുടര്‍ന്ന് പഞ്ചായത്തധികാരികള്‍ ഇടപെടുകയും ശൗചാലയം ജനങ്ങള്‍ക്ക് തുറന്നുകൊടുക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.