സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ളാന്‍റ്: എ.ഡി.ബി സഹായം നഷ്ടമായി

കൊച്ചി: ഫോര്‍ട്ട്കൊച്ചി മട്ടാഞ്ചേരി മേഖലയില്‍ സ്ഥാപിക്കേണ്ടിയിരുന്ന സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ളാന്‍റിന് ഏഷ്യന്‍ ഡെവലപ്മെന്‍റ് ബാങ്ക് അനുവദിച്ച 168 കോടി രൂപയുടെ ധനസഹായം പാഴായത് കൊച്ചി കോര്‍പറേഷന്‍െറ കെടുകാര്യസ്ഥത മൂലമെന്ന് ആരോപണം. കോര്‍പറേഷന്‍ മേയര്‍ക്കും കൗണ്‍സിലിനുമാണെന്ന് ഇതിന്‍െറ പൂര്‍ണ ഉത്തരവാദിത്തമെന്ന് കുറ്റപ്പെടുത്തി കൊച്ചിന്‍ ഡെവലപ്മെന്‍റ് വാച്ച് പശ്ചിമ മേഖല സമിതി രംഗത്തത്തെി. പ്രദേശവാസികളില്‍ ചിലര്‍ നല്‍കിയ പരാതിയില്‍ നാഷനല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ നല്‍കിയ സ്റ്റേ ഉത്തരവിനെതിരെ കോര്‍പറേഷനും മേയറും അവലംബിച്ച കുറ്റകരമായ അനാസ്ഥയാണ് പ്രശ്നമായത്. കോഴിക്കോട് കോര്‍പറേഷനില്‍ സമാന സാഹചര്യമുണ്ടായപ്പോള്‍ ഇക്കാര്യം ട്രൈബ്യൂണലിന്‍െറ സ്റ്റേക്കെതിരെ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ കൊച്ചിയിലെ വികസന വിഷയങ്ങളുമായി ബന്ധപ്പെട്ട് എറണാകുളം എം.എല്‍.എ ഹൈബി ഈഡന്‍െറ നേതൃത്വത്തില്‍ മേയറും സംഘവും മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചപ്പോള്‍ സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ളാന്‍റ് വിഷയം ഉന്നയിക്കാന്‍ പോലും ശ്രമിച്ചില്ളെന്ന് ഡെവലപ്മെന്‍റ് വാച്ച് ആരോപിച്ചു. പദ്ധതി തുകയില്‍ ആദ്യഗഡുവായി അനുവദിച്ച 38.3 കോടി കോര്‍പറേഷന്‍ കൈപ്പറ്റുകയും എ.ഡി.ബി നിര്‍ദേശിച്ച സമയപരിധിക്കുള്ളില്‍ പ്ളാന്‍റിനാവശ്യമായ പൈപ്പ് ലൈന്‍ പോലും സ്ഥാപിക്കാനാവാതിരുന്നതിനെ തുടര്‍ന്നായിരുന്നു ജൂണ്‍ 30ന് ഫണ്ട് പിന്‍വലിച്ച് എ.ഡി.ബി ഉത്തരവിറക്കിയത്. സ്വീവേജ് പ്ളാന്‍റ് സ്ഥാപിക്കുന്നതിന് മുമ്പ് അതിനായി പൈപ്പ് ലൈന്‍ വലിക്കേണ്ട കാര്യമില്ളെന്ന് പറഞ്ഞ് പ്രദേശത്തെ കൗണ്‍സിലര്‍ തന്നെ പദ്ധതിക്കെതിരെ നിന്നു. നിലവില്‍ പശ്ചിമ െകാച്ചിയിലെ ബഹുഭൂരിപക്ഷം വീടുകളുടെയും സെപ്റ്റിക് ടാങ്കുകളുടെ ഒൗട്ട്ലെറ്റുകള്‍ രാമേശ്വരം-കല്‍വത്തി കനാലിലും സമീപത്തെ കാനകളിലേക്കും ഓടകളിലേക്കുമാണ് നേരിട്ട് മലിനജലം ഒഴുക്കുന്നത്. ഇത് പശ്ചിമ കൊച്ചിയില്‍ വല്ലാത്ത മാലിന്യ പ്രശ്നവും ആരോഗ്യ പ്രശ്നവും ഉണ്ടാക്കുന്നു. ഡെങ്കിപ്പനി, ടൈഫോയിഡ് തുടങ്ങി നിരവധി മാരക പകര്‍ച്ചവ്യാധികള്‍ വ്യാപിക്കാന്‍ ഇത് കാരണമാകുന്നു. മഴക്ക് തൊട്ടുമുമ്പ് കാനകളിലെയും കനാലിലെയും ചെളി നീക്കം ചെയ്യാനെന്ന പേരില്‍ റോഡരികുകളില്‍ മാലിന്യങ്ങള്‍ കോരിവെക്കുകയും ആദ്യ മഴക്ക് തന്നെ അവ തിരികെ കാനകളിലെക്കും കനാലിലേക്കും ഒഴുകിയിറങ്ങുന്നതും ഇവിടെ സ്ഥിരം കാഴ്ചയാണ്. രാമേശ്വരം കനാലിലെ മാത്രം ചെളി കോരിമാറ്റാന്‍ 1.49 കോടി രൂപയാണ് വക ഇരുത്തിയിട്ടുള്ളത്. ചെളി കോരി മാന്‍ മാത്രം എല്ലാ വര്‍ഷവും കോടികളാണ് ചെലവഴിക്കപ്പെടുന്നത്. കോര്‍പറേറ്റ് അനാസ്ഥമൂലം സ്വീവേജ് പദ്ധതി ഇല്ലാതായാല്‍ ജനങ്ങളുടെ ആരോഗ്യത്തെ മാരകമായി ബാധിക്കുന്ന പ്രശ്നം എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാറിന്‍െറ ദുരന്ത നിവാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ളാന്‍റ് പ്രാവര്‍ത്തികമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മേഖല പ്രസിഡന്‍റ് സ്റ്റാന്‍ലി പൗലോസ് അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.