കൊച്ചി: മോട്ടോര്‍ വാഹന വകുപ്പിന്‍െറ വിവിധ ഓഫിസുകള്‍ കൈകോര്‍ത്ത് ജില്ലയില്‍ നടത്തിയ പരിശോധനയില്‍ കുടുങ്ങിയത് ബസുകളും ടിപ്പറുകളും ഉള്‍പ്പെടെ 370 വാഹനങ്ങള്‍. ഒറ്റ ദിവസത്തെ പരിശോധനയില്‍ 3,07,300 രൂപയും സര്‍ക്കാറിലേക്ക് മുതല്‍ക്കൂട്ടായി. അനധികൃതമായി വാഹനത്തിന് മുകളില്‍ ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച ഓയില്‍ കമ്പനിയിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരും പരിശോധനയില്‍ കുടുങ്ങി. എറണാകുളം എന്‍ഫോഴ്സ്മെന്‍റ് ആര്‍.ടി.ഒ എം. സുരേഷിന്‍െറ നേതൃത്വത്തിലായിരുന്നു പരിശോധന. എറണാകുളം, ആലുവ, അങ്കമാലി, തൃപ്പൂണിത്തുറ, മട്ടാഞ്ചേരി, പറവൂര്‍,മോട്ടോര്‍ വാഹന വകുപ്പ് ഓഫിസുകളിലെ ഉദ്യോഗസ്ഥര്‍ സംയുക്തമായി ഒരേസമയം നടത്തിയ പരിശോധനയിലാണ് നിയമം ലംഘിച്ച വാഹനങ്ങള്‍ പിടിയിലായത്. സ്വകാര്യ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകളിലാണ് വ്യാപകമായി നിയമ ലംഘനം കണ്ടത്തെിയത്. സിറ്റി ബസുകളിലൊഴികെ ബസുകളില്‍ ഡോറുകള്‍ നിര്‍ബന്ധമാണ്. ഡോര്‍ ഘടിപ്പിക്കാതെ സര്‍വിസ് നടത്തിയ ബസുകളാണ് പിടിയിലായതില്‍ ഏറെയും. അമിത ഭാരം കയറ്റിയ 71 ടിപ്പറുകളും അധികൃതര്‍ പിടികൂടി പിഴ ചുമത്തി. മുതിര്‍ന്ന പൗരന്മാര്‍ക്ക് സീറ്റ് സംവരണം, എയര്‍ ഹോണ്‍, സ്്റ്റീരിയോ എന്നിവ ഘടിപ്പിച്ച് സര്‍വിസ് നടത്തിയ ബസുകളും പിടികൂടി. ഡ്രൈവിങ് ലൈസന്‍സില്ലാത്തത്, അപകടകരമായി വാഹനം ഓടിക്കല്‍, ഹെല്‍മറ്റില്ലാത്ത ഇരുചക്രവാഹന യാത്രക്കാര്‍, മോട്ടോര്‍ സൈക്ക്ളുകളില്‍ മാറ്റം വരുത്തുക തുടങ്ങിയ നിയമ ലംഘനം കണ്ടത്തെിയ വാഹനങ്ങളും പിടിയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.