കൊച്ചി: പാചക വാതക സിലിണ്ടറുകളില്‍ ചോര്‍ച്ച വ്യാപകമായതോടെ വീട്ടമ്മമാര്‍ നെഞ്ചിടിപ്പേറുന്നു. ജില്ലയില്‍ വിവിധ ഏജന്‍സികള്‍ വിതരണം ചെയ്യുന്ന സിലിണ്ടറുകളില്‍ വാതക ചോര്‍ച്ച വ്യാപകമായിട്ടുണ്ടെന്നാണ് ഫയര്‍ഫോഴ്സ് അധികൃതര്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍, അപകട ഘട്ടത്തില്‍ ഇടപെടാനുള്ള സംവിധാനം പാചക വാതക ഏജന്‍സികളിലൊന്നും നിലവിലില്ല. ചോര്‍ച്ചയുണ്ടായ വിവരമറിയിക്കാന്‍ ഏജന്‍സികളെ വിളിച്ചാല്‍ പലപ്പോഴും ഫോണ്‍ എടുക്കാറില്ളെന്ന പരാതിയും നിലനില്‍ക്കുന്നു. ഏജന്‍സികളില്‍നിന്ന് കൊണ്ടുവരുന്ന പാചക വാതക സിലിണ്ടറുകള്‍ വീടുകളിലത്തെിച്ച് സ്റ്റൗവില്‍ ഘടിപ്പിക്കുമ്പോഴാണ് വാതക ചോര്‍ച്ച ഉപഭോക്താക്കള്‍ അറിയുന്നത്. ചോര്‍ച്ചയുള്ള സിലിണ്ടറുകള്‍ എന്ത് ചെയ്യണമെന്ന് അറിയാതെ ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയാണ് സാധാരണയായി വീട്ടമ്മമാര്‍ ചെയ്യുന്നത്. ദിവസവും രണ്ടും മൂന്നും സംഭവങ്ങളാണ് പാചക വാതക ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഫയര്‍ ഫോഴ്സ് ഓഫിസുകളിലേക്ക് വിളിച്ച് അറിയിക്കുന്നത്. സിലിണ്ടര്‍ തുറസ്സായ സ്ഥലത്തേക്ക് മാറ്റി വാതകം മുഴുവന്‍ പുറത്തുകളഞ്ഞ് അപകടം ഒഴിവാക്കുകയാണ് തങ്ങള്‍ ചെയ്യാവുന്ന ഏക പോംവഴിയെന്ന് അഗ്നിശമനസേന അധികൃതര്‍ പറയുന്നു. മിക്ക പാചകവാതക ഏജന്‍സികളുടെയും ഗോഡൗണുകളില്‍ ചോര്‍ച്ചയുള്ള നിരവധി സിലിണ്ടറുകളാണ് കെട്ടിക്കിടക്കുന്നത്. ചോര്‍ച്ചയുള്ള പാചകവാതക സിലിണ്ടറുകളില്‍ സൂക്ഷിക്കുന്നത് വലിയ അപകടഭീഷണിയുണ്ടെന്നാണ് വിതരണക്കാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നത്. ചോര്‍ച്ച പരിശോധിക്കാനുള്ള ശ്രമങ്ങള്‍ പലപ്പോഴും വന്‍ അപകടങ്ങള്‍ക്ക് ഇടയാക്കും. ഗ്യാസ് സിലിണ്ടറിന്‍െറ വാല്‍വിന്‍െറ ഭാഗത്താണ് ചോര്‍ച്ച കൂടുതലും വരുന്നത്. വാഷര്‍ ഇല്ലാത്തതും പൊട്ടിയ വാഷറുകളുമാണ് സിലിണ്ടര്‍ ചോര്‍ച്ചക്ക് പ്രധാന കാരണമാകുന്നത്. പാചകവാതക സ്റ്റൗവുമായി ഘടിപ്പിക്കുമ്പോഴാണ് ഇത്തരം ചോര്‍ച്ച പലപ്പോഴും ഉപഭോക്താക്കള്‍ തിരിച്ചറിയുക. പുറത്തേക്ക് വരുന്ന പാചകവാതകത്തിന്‍െറ ഗന്ധം അനുഭവപ്പെടുമ്പോഴാണ് ശ്രദ്ധിക്കുന്നത്. ചിലപ്പോള്‍ റഗുലേറ്ററുമായി കണക്ട് ചെയ്യുമ്പോഴും ചോര്‍ച്ചയുണ്ടാകാറുണ്ട്. എന്നാല്‍, വന്‍ അപകടങ്ങള്‍ക്കിടയാകുന്ന ഇത്തരം സംഭവങ്ങളെ വേണ്ടത്ര ഗൗരവത്തിലെടുക്കാന്‍ ബന്ധപ്പെട്ട അധികൃതരോ ഉപഭോക്താക്കളോ തയാറാകുന്നില്ല എന്നത് തുടര്‍ ചോര്‍ച്ചകള്‍ സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.