ലേബര്‍ ക്യാമ്പുകള്‍ വൃത്തിഹീനം; പൂട്ടിക്കുമെന്ന് പിറവം നഗരസഭ

പിറവം: പിറവം നഗരസഭക്കുള്ളില്‍ പതിനാലോളം ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളുണ്ടെങ്കിലും ഒരെണ്ണത്തിനും ശുചിത്വമില്ളെന്ന് കണ്ടത്തെി. കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ പൊലീസും എക്സൈസ് ഉദ്യോഗസ്ഥരും സംയുക്തമായി പങ്കെടുത്തു. ക്യാമ്പുകള്‍ വൃത്തിയായി സൂക്ഷിച്ചില്ളെങ്കില്‍ പൂട്ടിക്കുമെന്ന് മുനിസിപ്പല്‍ അധികൃതര്‍ അറിയിച്ചു. പത്തുപേര്‍ക്ക് കഷ്ടിച്ച് താമസിക്കാന്‍ ഇടമുള്ള മുറികളില്‍ 25 പേരാണ് താമസിക്കുന്നത്. 25 പേര്‍ താമസിക്കുന്നിടത്ത് ഒരു കക്കൂസ് മാത്രമാണുള്ളത്. മാസങ്ങളായി കെട്ടിട ഉടമകള്‍ക്ക് മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും ഷെഡുകള്‍ക്ക് സമീപമുള്ള കാടുകള്‍ വെട്ടിത്തെളിച്ചതാണ് ആകെ ചെയ്തത്. പൈനാപ്പ്ള്‍ കൃഷിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മുന്നൂറോളം തൊഴിലാളികള്‍ 14 കേന്ദ്രങ്ങളിലായി ഇപ്പോഴും പിറവത്ത് താമസമുണ്ട്. ഇവരുടെ മതിയായ രേഖകള്‍ ഇതുവരെയും പിറവം പൊലീസില്‍ എത്തിയിട്ടില്ല. മിക്ക ക്യാമ്പുകളുടെ പരിസരങ്ങളിലും വെള്ളം കെട്ടിക്കിടക്കുകയാണ്. പാലച്ചുവടിലുള്ള ഒരു ക്യാമ്പില്‍നിന്ന് കക്കൂസ് മാലിന്യം വലിയതോട്ടിലേക്ക് ഒഴുക്കുന്നതായി കണ്ടത്തെിയിട്ടുണ്ട്. ശനിയാഴ്ചത്തെ നഗരസഭാ യോഗം വിഷയം ചര്‍ച്ചചെയ്തശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.