മൂവാറ്റുപുഴ മേഖലയില്‍ പനി പടരുന്നു

മൂവാറ്റുപുഴ: രണ്ടാഴ്ചത്തെ ഇടവേളക്കുശേഷം മൂവാറ്റുപുഴ മേഖലയില്‍ ഡെങ്കിയും പകര്‍ച്ചപ്പനിയും പടരുന്നു. തിങ്കളാഴ്ച മാത്രം ഡെങ്കി ബാധിച്ച് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കത്തെിയവരുടെ എണ്ണം 50ലധികമാണ്. നഗരത്തിനു പുറമെ പായിപ്ര, മാറാടി, വാളകം, പോത്താനിക്കാട് പഞ്ചായത്തുകളില്‍ നിന്നുള്ളവരാണ് ഡെങ്കിബാധിച്ച് എത്തിയവരില്‍ ഏറെയും. വൈറല്‍ പനി ബാധിച്ച് എത്തിയവരുടെ എണ്ണത്തിലും ഇന്നലെ വന്‍ വര്‍ധനയാണുണ്ടായത്. വിവിധ ആശുപത്രികളിലായി നൂറോളം പേര്‍ എത്തിയെന്നാണ് കണക്ക്. ഡെങ്കിപ്പനി ബാധിച്ച് അവശരായ 40 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ, ജനറല്‍ വാര്‍ഡ് പനി ബാധിതരെക്കൊണ്ട് നിറഞ്ഞു. പലരും തറയിലാണ് കിടക്കുന്നത്. നഗരത്തിലെ വിവിധ സ്വകാര്യ ആശുപത്രികളിലും പനിബാധിച്ച് എത്തിയവര്‍ നിരവധിയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.