പശ്ചിമകൊച്ചിയില്‍ ഡെങ്കിപ്പനി വ്യാപകം

മട്ടാഞ്ചേരി: പശ്ചിമകൊച്ചിയില്‍ ഡെങ്കിപ്പനി പടര്‍ന്നുപിടിച്ചിട്ടും കൊതുക് നശീകരണത്തിന് നടപടിയെടുക്കാത്ത നഗരസഭാ അധികൃതരുടെ നിലപാടില്‍ പ്രതിഷേധം വ്യാപകമാകുന്നു. മട്ടാഞ്ചേരി മേഖലയിലാണ് ഡെങ്കിപ്പനി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പനയപ്പിള്ളി ഗൗതം ആശുപത്രിയില്‍ മാത്രം മുപ്പതോളം പേരാണ് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലും മറ്റ് സ്വകാര്യ ആശുപത്രികളിലും നിരവധി പേര്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്. ഇതിനുപുറമെ പകര്‍ച്ചപ്പനിയും വ്യാപകമായിട്ടുണ്ട്. ചക്കരയിടുക്ക്, പുതിയറോഡ്, ഇരുമ്പിച്ചി, ചക്കരപ്പറമ്പ്, കോമ്പാറമുക്ക് തുടങ്ങിയ ഭാഗങ്ങളിലാണ് പനി വ്യാപകമായിട്ടുള്ളത്. കെട്ടിക്കിടക്കുന്ന പ്ളാസ്റ്റിക് മാലിന്യത്തിലും ആക്രി സാധനങ്ങളിലും മഴവെള്ളം കെട്ടിക്കിടക്കുന്നതാണ് കൊതുക് പെരുകാന്‍ കാരണം. എന്നാല്‍, നടപടി സ്വീകരിക്കേണ്ട നഗരസഭ ആരോഗ്യവിഭാഗത്തിന്‍െറ നിസ്സംഗത വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പുറമെ കൊതുക് നശീകരണത്തിന് ഒരുനടപടിയും നഗരസഭ കൈക്കൊണ്ടിട്ടില്ല. മഴക്കാലമായതിനാല്‍ ഫോഗിങ് ചെയ്യാന്‍ കഴിയില്ളെന്ന നിലപാടിലാണ് നഗരസഭാ അധികൃതര്‍. ഇക്കാര്യത്തില്‍ നഗരസഭ അനാസ്ഥ വെടിയണമെന്ന് കോണ്‍ഗ്രസ് കൊച്ചി നോര്‍ത് ബ്ളോക് പ്രസിഡന്‍റ് പി.എച്ച്. നാസര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.