കനത്ത കാറ്റ്; പശ്ചിമ കൊച്ചിയില്‍ വ്യാപക നാശം

മട്ടാഞ്ചേരി: ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി പശ്ചിമ കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ വന്‍ നാശനഷ്ടം. ഫോര്‍ട്ടുകൊച്ചി താമരപ്പറമ്പിലാണ് കൂടുതല്‍ നഷ്ടമുണ്ടായത്. അമരാവതി റോയല്‍ റോഡ്, കുമ്പളങ്ങി എന്നിവിടങ്ങളിലും മരങ്ങള്‍ വീണു. നാലു വീടുകളുടെയും ക്ഷേത്രത്തിന്‍െറയും മേല്‍ക്കൂരകള്‍ ഭാഗികമായി തകര്‍ന്നു. വൈദ്യുതി വകുപ്പിനും വന്‍ നഷ്ടമുണ്ടായി. 30 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ആളുകള്‍ക്ക് പരിക്കേറ്റില്ല. സൗത് താമരപ്പറമ്പില്‍ പടിക്കല്‍ വീട്ടില്‍ ദേവകിയുടെ വീട് പൂര്‍ണമായി തകര്‍ന്നു. കനത്ത കാറ്റിനൊപ്പം മരം ഒടിയുന്ന ശബ്ദം കേട്ട വീട്ടുകാര്‍ വീട്ടില്‍ നിന്നിറങ്ങി ഓടിയതിനാല്‍ ജീവന്‍ രക്ഷപ്പെട്ടു. മൂന്നു ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. സമീപത്തെ കെ.ജി. ജോസഫ്, ഡെന്നി സഹോദരന്മാരുടെ വീട് ഭാഗികമായും തകര്‍ന്നു. ഇവരുടെ പറമ്പിലെ മരവും കടപുഴകി. സൗത് താമരപ്പറമ്പില്‍ കെ.ജെ. മെല്‍വിന്‍െറ വീട്ടുമുറ്റത്തെ മരംമറിഞ്ഞാണ് മതില്‍ തകര്‍ന്നത്. വാടകക്കാരായ ഉണ്ണിയും കുടുംബവുമാണ് ഇവിടെ താമസിക്കുന്നത്. തെക്കെ താമരപറമ്പില്‍ കോക്കേഴ്സിന് പിറകുവശം പരേതനായ തോംസണിന്‍െറ വീടും മരം വീണ് തകര്‍ന്നു. തോംസണിന്‍െറ ഭാര്യ സീന മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇവര്‍ സഹോദരന്‍െറ വീട്ടിലേക്ക് താല്‍ക്കാലിക താമസം മാറ്റി. കോക്കേഴ്സ് തിയറ്ററിനു സമീപം റോഡരികിലെ തണല്‍മരം മറിഞ്ഞുവീണു. മരം മുറിച്ചു മാറ്റി ഉച്ചയോടെയാണ് ഗതാഗതം പുന$സ്ഥാപിച്ചത്. നാലു മണിക്കൂറോളം വൈദ്യുതി നിലച്ചു. പാലസ് റോഡില്‍ പഴയ റോയല്‍ തിയറ്ററിന് സമീപത്തെ ദേവ്ജി ഭീംജി വക ശ്രീനട്വര്‍ കൃഷ്ണസ്വാമി ക്ഷേത്രത്തിന്‍െറ മേല്‍ക്കൂരയില്‍ മരം വീണ് നാശനഷ്ടമുണ്ടായി. ക്ഷേത്ര പൂജാരി ഹരിറാം ശര്‍മയും കുടുംബവും താമസിക്കുന്ന ക്ഷേത്ര കെട്ടിടത്തിലും ക്ഷേത്ര ശ്രീകോവിലിലുമായി മരം വീണു. പൂജാരിയുടെ ടി.വിയും അലമാര അടക്കമുള്ള വീട്ടുപകരണങ്ങളും ക്ഷേത്ര മേല്‍ക്കൂരയും തകര്‍ന്നു. കുമ്പളങ്ങി പൂപ്പനകുന്നിനു സമീപം പൂത്തേഴത്ത് ഹരിലാലിന്‍െറ വീട്ടുവളപ്പിലെ ആഞ്ഞിലി മറിഞ്ഞുവീണ് വീട് ഭാഗികമായി തകര്‍ന്നു. മരങ്ങള്‍ വീണതിനെ തുടര്‍ന്ന് ഫോര്‍ട്ടുകൊച്ചി വൈദ്യുതി സെക്ഷനും വന്‍ നഷ്ടമുണ്ടായി. ഓട്ടേറെ പ്രദേശങ്ങളില്‍ ലൈനുകള്‍ പൊട്ടിയും പോസ്റ്റുകള്‍ തകര്‍ന്നു. പലയിടങ്ങളിലും ഭാഗികമായാണ് വൈദ്യുതി ബന്ധം പുന$സ്ഥാപിച്ചത്. നഗരസഭാംഗം ഷൈനി മാത്യു, തഹസില്‍ദാര്‍ ബീഗം താഹിറ, വില്ളേജ് ഓഫിസ് അധികൃതര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. പള്ളുരുത്തി: ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റില്‍ കുമ്പളങ്ങിയില്‍ കൂറ്റന്‍ മരം മറിഞ്ഞ് വീണ് വീട് തകര്‍ന്നു. കുമ്പളങ്ങി പൂപ്പന കുന്നില്‍ പുത്തേഴത്ത് വീട്ടില്‍ ഹരിലാലിന്‍െറ വീടാണ് തകര്‍ന്നത്. വീടിന് സമീപത്തെ കൂറ്റന്‍ ആഞ്ഞിലി മരമാണ് മറിഞ്ഞ് വീണത്. ഓടുമേഞ്ഞ വീടിന്‍െറ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. വീട്ടമ്മക്ക് നിസ്സാര പരിക്കേറ്റു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.