ചെറായി ബീച്ചിലെ പ്രതിഭ വായനശാല കത്തി നശിച്ചു

വൈപ്പിന്‍: ചെറായി ബീച്ചിലെ ആറാട്ട് കടവിന് സമീപത്തെ പ്രതിഭാ വായനശാല ബുധനാഴ്ച രാത്രി കത്തി നശിച്ചു. പ്രതിഭ ക്ളബിന്‍െറ വായനശാലാ കെട്ടിടമാണ് കത്തി നശിച്ചത്. ഓടുമേഞ്ഞ കെട്ടിടത്തിന്‍െറ മുന്‍ ഭാഗമാണ് നശിച്ചത്. രാത്രി 12 ഓടെയാണ് സംഭവം. വായനശാല പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തെ സംബന്ധിച്ച് സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ ചില തര്‍ക്കം നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു. ഇത് സംബന്ധിച്ച് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. മുനമ്പം എസ്.ഐ ജി. അരുണിന്‍െറ നേതൃത്വത്തില്‍ പൊലീസ് തെളിവെടുപ്പ് നടത്തി. അതിനിടെ, ചെറായി ഗൗരീശ്വരത്തെ ഗുരുമണ്ഡപം തകര്‍ക്കപ്പെട്ട രാത്രിതന്നെയാണ് മൂന്ന് കിലോമീറ്റര്‍ ദൂരെയുള്ള വായനശാല കത്തിനശിച്ചത്. പള്ളിപ്പുറം പഞ്ചായത്തില്‍ മൂന്നു മാസത്തിനുള്ളില്‍ തീപിടിച്ച് നശിക്കുന്ന രണ്ടാമത്തെ വായനശാലയാണിത്. തെരഞ്ഞെടുപ്പുഫലം വന്ന ദിവസം രാത്രി ചെറായി എസ്.എം ഹൈസ്കൂളിനു മുന്നിലെ മന്ദിരത്തിന് തീപിടിച്ചിരുന്നു. ഇതില്‍ പ്രവര്‍ത്തിച്ചിരുന്ന എ.കെ.ജി വായനശാല കത്തിയമര്‍ന്നിരുന്നു. ഏറെ വിവാദങ്ങള്‍ക്ക് ഇടനല്‍കിയ സംഭവം ഇപ്പോള്‍ അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ചാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.