ചെറായി ഗൗരീശ്വരത്തെ ഗുരു മണ്ഡപത്തിന് നേരെ ആക്രമണം

വൈപ്പിന്‍: ചെറായി ഗൗരീശ്വര ക്ഷേത്ര മൈതാനിയില്‍ സ്ഥാപിച്ചിട്ടുള്ള ശ്രീനാരായണഗുരുവിന്‍െറ പ്രതിമാ മണ്ഡപത്തിന് നേരെ ബുധനാഴ്ച രാത്രി ആക്രമണമുണ്ടായി. മണ്ഡപത്തിന്‍െറ ഒരുഭാഗത്തെ ചില്ല് കല്ളെറിഞ്ഞ് തകര്‍ത്ത നിലയിലാണ്. വ്യാഴാഴ്ച പുലര്‍ച്ചെ ക്ഷേത്രത്തിലത്തെിയ ഭക്തരാണ് സംഭവം കണ്ടത്. കോണ്‍ക്രീറ്റ് കഷണം കൊണ്ടാണ് എറിഞ്ഞിട്ടുള്ളത്. ഗുരു പ്രതിമക്ക് കേടില്ല. എറിയാനുപയോഗിച്ച കോണ്‍ക്രീറ്റ് കഷണം മണ്ഡപത്തിനകത്തുനിന്ന് പൊലീസ് കണ്ടെടുത്തു. ഒരു പടക്ക ഗുണ്ടും മണ്ഡപത്തിനുസമീപം കണ്ടത്തെി. സംഭവത്തെ തുടന്ന് മുനമ്പം എസ്.ഐ ജി. ആരുണിന്‍െറ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തത്തെി പരിശോധിച്ചു. ബോംബ്, ഡോഗ് സ്ക്വാഡുകളും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. പന്ത്രണ്ട് വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് അക്രമം ഉണ്ടാകുന്നത്. 2004 ലും 2013 ലും സമാപന സംഭവങ്ങള്‍ ഉണ്ടായി. ആദ്യ സംഭവത്തില്‍ അറസ്റ്റ് ഉണ്ടായെങ്കിലും ദുരൂഹത പൂര്‍ണമായും വിട്ടുമാറിയിരുന്നില്ല. വിജ്ഞാന വര്‍ധിനി സഭ, എസ്.എന്‍.ഡി.പി എന്നിവയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.