ക്ഷേത്രത്തിലെ എഴുന്നള്ളത്തിനിടെ ആക്രമണം; നാലുപേര്‍ക്ക് വെട്ടേറ്റു

ഹരിപ്പാട്: ക്ഷേത്രത്തിലെ എഴുന്നള്ളത്തിനിടെ ഉണ്ടായ ആക്രമണത്തില്‍ നാല് യുവാക്കള്‍ക്ക് വെട്ടേറ്റു. കാട്ടില്‍ മാര്‍ക്കറ്റ് പുത്തന്‍കരിയില്‍ ശ്രീഭുവനേശ്വരി ദേവീക്ഷേത്രത്തിലെ എഴുന്നള്ളത്തിനിടെ ബുധനാഴ്ച രാത്രി ഒമ്പതോടെ ആയിരുന്നു സംഭവം. തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് തൈച്ചിറയില്‍ റെജിരാജ് (27), യൂത്ത് കോണ്‍ഗ്രസ് തൃക്കുന്നപ്പുഴ മണ്ഡലം സെക്രട്ടറി വലിയതെക്കതില്‍ മനു (24), ഗോപു ഭവനത്തില്‍ ഗോപു (23), ദേവസ്വം ചിറയില്‍ നിതിന്‍ (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഏഴ് ബൈക്കുകളില്‍ എത്തിയ 15ഓളം പേരാണ് യുവാക്കളെ വെട്ടിപ്പരിക്കേല്‍പിച്ചത്. കൈപ്പത്തിക്ക് പരിക്കേറ്റ നിതിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കന്നുകാലിപ്പാലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പരിക്കേറ്റ യുവാക്കള്‍ പറഞ്ഞു. ഹരിപ്പാട് പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.