പെര്‍മിറ്റില്ലാതെ വിദേശികളുമായത്തെിയ തമിഴ്നാട് ബസ് പിടികൂടി

കോതമംഗലം: വിദേശികളായ 35 യാത്രക്കാരെയും കൊണ്ട് കേരളത്തിലത്തെിയ പെര്‍മിറ്റില്ലാത്ത തമിഴ്നാട് ബസ് കോതമംഗലം സബ് ആര്‍.ടി ഓഫിസ് അധികൃതര്‍ പിടികൂടി. ദക്ഷിണേന്ത്യ സന്ദര്‍ശനത്തിനത്തെിയ ബ്രിട്ടീഷ് സംഘമായിരുന്നു ബസിലുണ്ടായിരുന്നത്. പെര്‍മിറ്റ് കാലവധിക്ക് ശേഷം സര്‍വിസ് നടത്തിയതിന് 5000 രൂപയും റോഡ് നികുതിയിനത്തില്‍ 35,000 രൂപയും ഈടാക്കി മറ്റൊരു വാഹനത്തില്‍ യാത്രക്ക് സൗകര്യം ഒരുക്കി.ഇതുകൂടാതെ നടത്തിയ പരിശോധനയില്‍ 44 വാഹനങ്ങള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം പിഴയിനത്തില്‍ 45,000 രൂപ പിഴ ഈടാക്കി. ഹെല്‍മറ്റ് ധരിക്കാത്ത 16 പേര്‍ക്കെതിരെയും അപകടകരമായ രീതിയില്‍ വാഹനമോടിച്ച ആറ് പേര്‍ക്കെതിരെയും ലൈസന്‍സില്ലാതെ വാഹനമോടിച്ച ഒമ്പത് പേര്‍ക്കെതിരെയും കേസടുത്തു. മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ച മൂന്നുപേരുടെ ലൈസന്‍സ് റദ്ദാക്കന്‍ ശിപാര്‍ശ ചെയ്യുകയും ടാക്സ് അടക്കാതെ ഉപയോഗിച്ച രണ്ട് ആഡംബര കാറുകള്‍ പിടികൂടി ഊന്നുകല്‍ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിക്കുകയും ചെയ്തു. ജോയന്‍റ് ആര്‍.ടി.ഒ ബാബു ജോണിന്‍െറ നിര്‍ദേശപ്രകാരം വെഹിക്ക്ള്‍ ഇന്‍സ്പെക്ടര്‍മാരായ എ.എ. താഹിറുദ്ദീന്‍, പ്രസാദ് വി. മാത്യു, അസി.ഇന്‍സ്പെക്ടര്‍മാരായ പി.കെ. വില്‍സണ്‍, കെ.ബി. ബിജീഷ്, ബിനു എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.