മട്ടാഞ്ചേരി: യുവാവിനൊപ്പം ഫോര്‍ട്ട്കൊച്ചിയിലെ ഹോംസ്റ്റേയിലത്തെിയ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ ആറുപേര്‍ പൊലീസ് പിടിയിലായി. ഫോര്‍ട്ട്കൊച്ചി വെളിയില്‍ ഇലഞ്ഞിക്കല്‍ വീട്ടില്‍ ക്രിസ്റ്റി (18), പട്ടാളം റോഡില്‍ അല്‍ത്താഫ് (20), വെളി സ്വദേശി ഇജാസ് (20), ഫിഷര്‍മെന്‍ കോളനിയില്‍ അപ്പു (20), ചന്തിരൂര്‍ കറുപ്പന്‍ വീട്ടില്‍ സജു (20), നസ്റത്ത് കനാല്‍ റോഡില്‍ ക്ളിപ്റ്റന്‍ ഡിക്കോത്ത (18) എന്നിവരാണ് അറസ്റ്റിലായത്. യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കുകയും ബ്ളാക്ക്മെയില്‍ ചെയ്ത് ഒരു ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും കാറും തട്ടിയെടുക്കുകയും ചെയ്തെന്നാണ് പരാതി. രണ്ടര മാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. ചേര്‍ത്തല എഴുപുന്ന സ്വദേശിയായ യുവാവിനൊപ്പം ഫോര്‍ട്ട്കൊച്ചിയിലത്തെിയ തണ്ണീര്‍മുക്കം സ്വദേശിനിയായ യുവതിയാണ് പീഡനത്തിനിരയായത്. ഫോര്‍ട്ട്കൊച്ചി പട്ടാളത്തെ ഗുഡ്ഷെപ്പേര്‍ഡ് ഹോംസ്റ്റേയില്‍ താമസിക്കവേയാണ് യുവതി പീഡനത്തിനിരയായത്. ഹോംസ്റ്റേ ജീവനക്കാരനായ ക്രിസ്റ്റി സുഹൃത്തുക്കളായ മറ്റ് അഞ്ച് പ്രതികളെയും ഹോംസ്റ്റേയിലേക്ക് വിളിച്ച് വരുത്തി. മുറിയുടെ പുറത്ത് നില്‍ക്കുകയായിരുന്ന യുവാവിനോട് ഭക്ഷണം വാങ്ങി തരാമെന്ന് പറഞ്ഞ് പ്രതികളിലൊരാളായ ഇജാസ് കാര്‍ വാങ്ങി പുറത്തുപോയി. ഏകദേശം ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മറ്റു പ്രതികളത്തെി യുവാവും യുവതിയും താമസിച്ചിരുന്ന വാതിലില്‍ മുട്ടി. വാതില്‍ തുറന്ന യുവാവിനെ ബലമായി പുറത്താക്കിയശേഷം യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. ഈ സമയം തിരിച്ചത്തെിയ ഇജാസും ഇവര്‍ക്കൊപ്പം ചേര്‍ന്നു. പ്രതികളെല്ലാവരും ചേര്‍ന്ന് പുലര്‍ച്ചെ അഞ്ച് മണിവരെ പീഡനം തുടര്‍ന്നു. പീഡനത്തിനുശേഷം യുവതിയുടെ സ്വര്‍ണാഭരണങ്ങള്‍ ഊരി വാങ്ങി. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. കാര്‍ തിരികെ ലഭിക്കണമെങ്കില്‍ ഒരു ലക്ഷം രൂപ വേണമെന്നും ആവശ്യപ്പെട്ടു. ഇതത്തേുടര്‍ന്ന് പണം നല്‍കി കാര്‍ തിരികെ വാങ്ങി. പിന്നീട് യുവതിയുടെ നഗ്നചിത്രങ്ങളും പീഡന ദൃശ്യങ്ങളും നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു. ഗത്യന്തരമില്ലാതായതോടെ യുവാവ് സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കി. പണം നല്‍കാമെന്ന് പറഞ്ഞ് പഴയ വെണ്ടുരുത്തി പാലത്തിലേക്ക് യുവാവിനെ ഉപയോഗിച്ച് വിളിച്ചുവരുത്തിയാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് നിരവധി മൊബൈല്‍ ഫോണുകളും പെന്‍ഡ്രൈവുകളും കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ നിരവധി പീഡന ദൃശ്യങ്ങളുള്ളതായിട്ടാണ് സൂചന. മട്ടാഞ്ചേരി അസിസ്റ്റന്‍റ് കമീഷണര്‍ ജി.വേണു, ഫോര്‍ട്ട്കൊച്ചി സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ എം.എം. സ്റ്റാലിന്‍, ഫോര്‍ട്ട്കൊച്ചി എസ്.ഐ.എസ്. ദ്വിജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസറ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.