നെടുമ്പാശ്ശേരി: അനാശാസ്യ കേസുകളില്‍ ആരെ ഇരകളാക്കണമെന്നത് സംബന്ധിച്ച് പൊലീസും കോടതികളും തമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നു. അനാശാസ്യത്തിന് ലോഡ്ജുകളില്‍നിന്നുംമറ്റും ആരെയെങ്കിലും പിടികൂടിയാല്‍ പൊലീസ് ഇമ്മോറല്‍ ട്രാഫിക് ആക്ട് മൂന്ന്, നാല്, അഞ്ച് വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കുന്നത്. എന്നാല്‍, പലപ്പോഴും പിടിയിലാകുന്ന സ്ത്രീകള്‍ തങ്ങള്‍ വഞ്ചിക്കപ്പെട്ടവരാണെന്ന് മൊഴി നല്‍കാറുണ്ട്. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസുകളിലും പിടിയിലായ ചില സ്ത്രീകളെ ഇത്തരത്തില്‍ ഇരകളായി കണക്കാക്കി കേസെടുത്തിരുന്നില്ല.അടുത്തിടെ ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ ലോഡ്ജില്‍നിന്ന് ഇത്തരത്തില്‍ അനാശാസ്യത്തിന് ലോഡ്ജ് ഉടമയെയും അനാശാസ്യത്തിന് എത്തിയ ആളെയും കൂടെയുണ്ടായിരുന്ന സ്ത്രീയെയും അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, പൊലീസ് കോടതിയില്‍ പ്രതിയാക്കി ഹാജരാക്കിയപ്പോള്‍ സ്ത്രീയെ ഒഴിവാക്കിയിരുന്നു. തന്നെ മറ്റൊരു സ്ത്രീ കബളിപ്പിച്ച് കൊണ്ടുവന്നതാണെന്നാണ് ഈ സ്ത്രീ മൊഴി നല്‍കിയത്. മാത്രമല്ല, കബളിപ്പിച്ച് കൊണ്ടുവന്ന സ്ത്രീയുടെ മൊബൈല്‍ നമ്പറടക്കം പൊലീസ് കൈമാറുകയും ചെയ്തു. ഇതുപ്രകാരമാണ് ഇരയായി കണക്കാക്കി സ്ത്രീയെ കേസില്‍ പ്രതിയാക്കാതിരുന്നത്. എന്നാല്‍, ഇതിന്‍െറ പേരില്‍ മജിസ്ട്രേറ്റ് സി.ഐയോട് മറ്റുള്ളവരുടെ മുന്നില്‍വെച്ച് മോശമായി പെരുമാറിയെന്ന പരാതിയും ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇരകളാകുന്ന സ്ത്രീകളുടെ പേരും ചിത്രവും മറ്റു തിരിച്ചറിയുന്ന വിവരങ്ങളും മാധ്യമങ്ങള്‍ക്ക് നല്‍കാനും പാടില്ല. അതുകൊണ്ടുതന്നെ ആരെയാണ് ഇരകളായി കണക്കാക്കേണ്ടത് എന്നതില്‍ പൊലീസ് കുഴയുകയാണ്. അനാശാസ്യ കേസുകള്‍ പലതിലും പിഴയടച്ച് അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്. ചില കേസുകളില്‍ ആറുമാസം വരെ തടവ് നല്‍കും. പെണ്‍വാണിഭം നടന്നതായി ശരിയായ വിധത്തില്‍ തെളിയിക്കപ്പെട്ടാല്‍ മൂന്നുവര്‍ഷം വരെ തടവുശിക്ഷ നല്‍കാനും കഴിയുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.