അയിരൂര്‍പാടത്ത് ആക്രമണം; ഒരാള്‍ കീഴടങ്ങി

കോതമംഗലം: അയിരൂര്‍പാടത്ത് ആളുമാറി ആക്രമണം നടത്തിയ സംഘത്തിലെ ഒരാള്‍ കോതമംഗലം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. മുടക്കുഴ മറ്റപ്പാടത്ത് ലിയോ വര്‍ഗീസാണ് വ്യാഴാഴ്ച വക്കീലിനൊപ്പം സ്റ്റേഷനിലത്തെിയത്. തുടര്‍ന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം ആറിന് കോതമംഗലം എം.എ കോളജില്‍ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ വഴക്കിനത്തെുടര്‍ന്നാണ് അയിരൂര്‍പാടത്ത് ആക്രമണം നടന്നത്. ഈ സംഘത്തിലെ മറ്റ് നാലുപേരെ പിടികൂടാനുണ്ട്. സ്വിഫ്റ്റ് കാറില്‍ വന്നാണ് സംഘം ആക്രമണം നടത്തിയത്. കാറിലേക്ക് പടക്കം എറിഞ്ഞ ശേഷമായിരുന്നു ഇത്. കൃത്യത്തിന് ശേഷം ഊട്ടി, മൈസൂരു തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രതി ഒളിവില്‍ കഴിഞ്ഞത്. ലിയോ വര്‍ഗീസിനെതിരെ കുറുപ്പംപടി പൊലീസ് സ്റ്റേഷനില്‍ രണ്ട് കേസുകള്‍ നിലവിലുണ്ട്. പ്രതിയെ ഇന്ന് കോതമംഗലം കോടതിയില്‍ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.