ലോണ്‍ അപേക്ഷകള്‍ നിരസിക്കുന്നതായി പരാതി

പറവൂര്‍: മുദ്ര ബാങ്ക് വഴിയുള്ള ലോണിന് അപേക്ഷിക്കുന്നവരെ ബാങ്ക് ആക്ഷേപിക്കുന്നതായി പരാതി. അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട വ്യവസായസ്ഥാപനങ്ങളെ സഹായിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി ആവിഷ്കരിച്ചത്. അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട വ്യാപാരികള്‍ക്ക് ഒരുവിധ സെക്യൂരിറ്റിയും വാങ്ങാതെ ലോണ്‍ നല്‍കണമെന്ന് കര്‍ശന നിര്‍ദേശം റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നല്‍കിയിട്ടുണ്ട്. സ്മാള്‍ സ്കെയില്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്‍റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കീഴിലാണ് മുദ്ര ബാങ്ക് പ്രവര്‍ത്തിക്കുന്നത്. പല ദേശീയ ബാങ്കുകളും അപേക്ഷ പോലും സ്ഥിരീകരിക്കുന്നില്ല. ലോണ്‍ വേണമെങ്കില്‍ വസ്തു ഈട് നല്‍കണമെന്ന ആവശ്യമാണ് അപേക്ഷകരോട് ബാങ്ക് അധികൃതര്‍ പറയുന്നത്. പ്രധാനമന്ത്രിയുടെയും റിസര്‍വ് ബാങ്കിന്‍െറയും പ്രത്യേക നിര്‍ദേശം നടപ്പാക്കാന്‍ ബാങ്കുകള്‍ സന്നദ്ധത പ്രകടിപ്പിക്കാതെ മുഖംതിരിച്ചു നില്‍ക്കുകയാണ്. 50,000, അഞ്ചുലക്ഷം, 10 ലക്ഷം വരെ ഒരു ചെറുകിട വ്യാപാരിക്ക് ലോണ്‍ നല്‍കണമെന്ന വ്യവസ്ഥയാണ് ബാങ്കുകള്‍ നിരസിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.