പെരിയാര്‍വാലി കനാലില്‍ വെള്ളമത്തെിയില്ല; കൃഷി നശിക്കുന്നു

ആലങ്ങാട്: പെരിയാര്‍വാലി കനാലില്‍ വെള്ളം എത്താത്തതിനാല്‍ കരുമാലൂര്‍, ആലങ്ങാട്, കടുങ്ങല്ലൂര്‍ എന്നീ പഞ്ചായത്ത് പ്രദേശങ്ങളിലെ കൃഷി നശിക്കുന്നു. ആലുവ വഴി വരാപ്പുഴ ബ്രാഞ്ച് കനാലില്‍ നിന്നാണ് മൂന്ന് പഞ്ചായത്തുകളിലേക്കും വെള്ളം എത്തുന്നത്. തിരുവാലൂരിലത്തെി ഒരു ശാഖ പാനായിക്കുളം വഴി ഒളനാട്ടേക്കും മറ്റൊന്ന് കരുമാലൂര്‍ മുറിയാക്കല്‍ ഭാഗത്തും എത്തിച്ചേരും. മൈനര്‍ ഇറിഗേഷന്‍ ജലസേചന പദ്ധതികള്‍ ഉള്ളതിനാല്‍ നെല്‍കര്‍ഷകരെ സാരമായി ബാധിക്കില്ളെങ്കിലും വാഴ, കവുങ്ങ്, ജാതി കര്‍ഷകരാണ് ഇതുമൂലം ബുദ്ധിമുട്ടിലായിരിക്കുന്നത്. വെള്ളമില്ലാത്തതും കനാലിന്‍െറ ശോച്യാവസ്ഥയുമാണ് കാരണമായി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ കനാല്‍ വഴി വെള്ളം എത്തുകയാണ് പതിവ്. അടുത്തിടെയായി പലപ്പോഴും ഇതിന് തടസ്സം നേരിടുന്നു. പെരിയാര്‍വാലിയും പഞ്ചായത്തും സഹകരിച്ച് കഴിഞ്ഞ വര്‍ഷം വെള്ളം എത്തിച്ചിരുന്നു. ഇത് കിണറുകളില്‍ ഉറവിന് സഹായകമാകും. പെരിയാര്‍വാലി കനാലിനെ മാത്രം ആശ്രയിച്ചാണ് ആലങ്ങാട്ടെ കൃഷിക്കാര്‍ കഴിയുന്നത്. അടിയന്തരമായി വെള്ളമത്തെിക്കാന്‍ നടപടിയെടുക്കണമെന്ന് കര്‍ഷക സംഘം ആലങ്ങാട് വില്ളേജ് സെക്രട്ടറി കെ.ആര്‍. ബിജു ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.