പറവൂര്‍: ചേന്ദമംഗലം പഞ്ചായത്തിലെ കരിമ്പാടം പ്രദേശത്ത് തെരുവ്നായയുടെ ആക്രമണത്തില്‍ രണ്ടരയും മൂന്നരയും വയസ്സുള്ള പിഞ്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്ക്. കരിമ്പാടം തെക്കുപുറത്ത് സത്യദിനേശന്‍െറ ഭാര്യ സരസ്വതി (49), മൊരിയന്‍തറ വീട്ടില്‍ സരസ്വതി (66), രാമേശ്വരി വീട്ടില്‍ ഉണ്ണി (52), ചൂളക്കല്‍ സലാശന്‍െറ ഭാര്യ സുനന്ദ (48), വെള്ളിമുറ്റത്ത് വീട്ടില്‍ സത്യഭാമ (77), തേവാരപ്പിള്ളി വീട്ടില്‍ വിജയിന്‍െറ മകന്‍ വരദ് (മൂന്നര), ഒറ്റാരക്കല്‍ വീട്ടില്‍ ബിനോയിടെ മകന്‍ റോഷന്‍ (രണ്ടര), ബിനോയിയുടെ അമ്മ എന്നിവര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. കരിമ്പാടം തെക്കുംപുറത്ത് സത്യദിനേശന്‍െറ ഭാര്യ സരസ്വതിക്കാണ് ആദ്യം കടിയേറ്റത്. ജോലിക്കായി കരിമ്പാടത്തുള്ള ബേക്കറി യൂനിറ്റിലേക്ക് നടന്നുപോകുമ്പോഴാണ് രാവിലെ ആറരയോടെ കടിയേറ്റത്. മൊരിയന്‍തറ സരസ്വതി ജോലിക്ക് പോകുന്നതിനിടെ കരിമ്പാടം-പല്ലംതുരുത്ത് റോഡില്‍വെച്ചാണ് ഏഴരയോടെ തെരുവ്നായ ഓടിച്ചിട്ട് കടിച്ചത്. കരിമ്പാടത്ത് റോഡരികില്‍ കോണ്‍ക്രീറ്റ് റിങ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴാണ് തെരുവുനായ് രാമേശ്വരി ഉണ്ണിയെ ആക്രമിച്ചത്. ഇവര്‍ക്കും കാലിലാണ് കടിയേറ്റത്. വീട്ട്മുറ്റത്ത് കളിക്കുമ്പോഴാണ് തേവാരപ്പിള്ളി വിജയുടെ മകന്‍ മൂന്നര വയസ്സുള്ള വരദിന് കടിയേറ്റത്. നായയുടെ ആക്രമണത്തില്‍ ഭയന്നുപോയ കുട്ടി അലറിക്കരഞ്ഞു. നിലവിളി കേട്ട വീട്ടുകാര്‍ ഓടിയത്തെിയപ്പോഴേക്കും തെരുവ്നായ സ്ഥലം വിട്ടു. പുരയിടത്തില്‍ ജോലിചെയ്യുമ്പോഴാണ് വെള്ളിമുറ്റത്ത് സത്യഭാമക്ക് കടിയേറ്റത്. വൈകുന്നേരം മൂന്നോടെ കരിമ്പാടം മാര്‍ക്കറ്റിലേക്ക് നടന്നുപോകുമ്പോഴാണ് ചൂളക്കല്‍ സലാശന്‍, ഭാര്യ സുനന്ദ തെരുവ്നായയുടെ ആക്രമണത്തിന് ഇരയായത്. ഒറ്റാരക്കല്‍ വീട്ടില്‍ ബിനോയുടെ മകന്‍ രണ്ടര വയസ്സുള്ള റോഷന്‍ വീട്ടില്‍ കളിക്കുമ്പോഴാണ് നായ കടിച്ചത്. കുഞ്ഞ് അലറിക്കരയുന്നത് കേട്ട് ഓടിയത്തെിയ ബിനോയിയുടെ അമ്മയെയും തെരുവ്നായ വെറുതെ വിട്ടില്ല. കുഞ്ഞിനെ രക്ഷിക്കുന്നതിനിടയില്‍ ഇവരുടെ കൈക്കും കടിയേറ്റു. തെരുവ്നായയുടെ ആക്രമണം കൂടിയതോടെ ഭീതിയിലാണ് നാട്ടുകാര്‍. സംഭവം അറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്‍റ് എ.എം. ഇസ്മായില്‍, വാര്‍ഡംഗം അഡ്വ. ടി.ജി. അനൂപ് എന്നിവര്‍ ആക്രമണത്തിന് ഇരയായവരെ സന്ദര്‍ശിച്ചു. അപകടകാരിയായ തെരുവ്നായയെ വകവരുത്തണമെന്ന് വടക്കേക്കര പൊലീസിനോട് ഇവര്‍ ആവശ്യപ്പെട്ടു. പരിക്കേറ്റവര്‍ക്ക് എറണാകുളം ജനറല്‍ ആശുപത്രി, പറവൂര്‍ താലൂക്കാശുപത്രി എന്നിവിടങ്ങളില്‍ കുത്തിവെപ്പ്് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.