മൂവാറ്റുപുഴയില്‍ ചൂതാട്ടകേന്ദ്രങ്ങള്‍ വ്യാപകം

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തില്‍ ചൂതാട്ടകേന്ദ്രങ്ങള്‍ വ്യപകമാകുന്നു. ദിനേന ലക്ഷങ്ങളുടെ ചൂതാട്ടമാണ് നടക്കുന്നത്. നഗരത്തിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് എട്ടോളം ചൂതാട്ടസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ചില ലോഡ്ജുകളും ഒഴിഞ്ഞ കെട്ടിടങ്ങളും ഉപയോഗപ്പെടുത്തിയാണ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മൂവാറ്റുപുഴക്ക് പുറത്തുനിന്ന് നിരവധി പേരാണ് ഇവിടെ ചീട്ടുകളിക്കാനത്തെുന്നത്. കഴിഞ്ഞ ദിവസം ഒരു കേന്ദ്രത്തില്‍ കളിക്കാനത്തെിയ യുവാവിന് നഷ്ടമായത് ലക്ഷങ്ങളാണ്. ഇത് തരിച്ചുപിടിക്കാന്‍ വാഹനം പണയം വെച്ച് വീണ്ടും കളിച്ചെങ്കിലും ഒടുവില്‍ വാഹനവും നഷ്ടമാവുകയായിരുന്നു. ലക്ഷങ്ങളുടെ ചൂതാട്ടം ഓരോ കേന്ദ്രത്തിലും അരങ്ങേറുമ്പോഴും നടപടി സ്വീകരിക്കാന്‍ പൊലീസ് തയാറാകുന്നില്ല. വ്യാപക പരാതി ഉയര്‍ന്നിട്ടും അന്വേഷണം നടക്കുന്നില്ലന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. ചൂതാട്ടത്തില്‍ വീട് നഷ്ടപെട്ട നിരവധി പേരുണ്ടങ്കിലും നാണക്കേടുഭയന്ന് പുറത്തുപറയുന്നില്ല. ലോക്കല്‍ പൊലീസ് നടപടി സ്വീകരിക്കാത്ത സാഹചര്യത്തില്‍ റൂറല്‍ പൊലീസ് മേധാവിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് നാട്ടുകാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.