ആലുവ: ഐ.എസ്.ആര്‍.ഒയുടെ പെര്‍ക്ളോറെറ്റ് മാലിന്യവിഷയവുമായി ബന്ധപ്പെട്ട പഠനസമിതി റിപ്പോര്‍ട്ട് കൈമാറി. കീഴ്മാട്, എടത്തല പഞ്ചായത്തുകളില്‍ കാണപ്പെട്ട പെര്‍ക്ളോറൈറ്റ്് മാലിന്യവിഷയത്തില്‍ വിഗധസമിതി തയാറാക്കിയ റിപ്പോര്‍ട്ട് കലക്ടര്‍ എം.ജി. രാജമാണിക്യത്തിനാണ് സമര്‍പ്പിച്ചത്. ആലുവ ചുണങ്ങുവേലി രാജഗിരി ആശുപത്രിയില്‍ വെച്ച് സമിതി ചെയര്‍മാന്‍ ഡോ.എന്‍. ചന്ദ്രമോഹന്‍ കുമാര്‍ റിപ്പോര്‍ട്ട് കൈമാറി. അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഐ.എസ്.ആര്‍.ഒയുടെ സമീപപ്രദേശങ്ങളെ വലിയ ആശങ്കയിലേക്ക് തള്ളിവിട്ടാണ് പെര്‍ക്ളോറൈറ്റ് മാലിന്യത്തിന്‍െറ സാന്നിധ്യം പ്രദേശത്ത് കുടിവെള്ള സ്രോതസ്സില്‍ കണ്ടത്തെിയത്. 2014 ജനുവരിയില്‍ കീഴ്മാട് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ. പി.എസ്. മഞ്ജു നടത്തിയ പരിശോധനയിലാണ് ഇത് കണ്ടത്തെിയത്. കുളക്കാട് കോളനിയിലെയും പരിസ പ്രദേശത്തെ കിണറുകളിലെയും വെള്ളത്തില്‍ അനുവദനീയമായ അളവില്‍ കൂടുതലാണ് പെര്‍ക്ളോറൈറ്റ് മാലിന്യത്തിന്‍റെ സാന്നിധ്യം കണ്ടത്. തുടര്‍ന്ന് കലക്ടറാണ് വിഷയം സമഗ്രമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. പതിനെട്ട് മാസമെടുത്താണ് വിഷയം പഠിച്ചത്. ഐ.എസ്.ആര്‍.ഒക്ക് ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ മാലിന്യത്തിന്‍െറ വ്യാപനം നടന്നതായാണ് സമിതി കണ്ടത്തെിയത്. ഇവര്‍ക്ക് പൂര്‍ണമായും കുടിവെള്ളം നല്‍കണമെന്ന നിര്‍ദേശവും റിപ്പാര്‍ട്ട് മുന്നോട്ടുവെക്കുന്നുണ്ട്. പെര്‍ക്ളോറെറ്റ് മാലിന്യ വിഷയത്തില്‍ രാജ്യത്തെ ആദ്യത്തെ പഠന റിപ്പോര്‍ട്ടാണിതെന്ന് ചീഫ് കോഓഡിനേറ്റര്‍ ഡോ. ജോയ് ജോബ് കുളവേലില്‍ പറഞ്ഞു. ഇതെപ്പറ്റിയുള്ള കൈപ്പുസ്തകം ചടങ്ങില്‍ പെര്‍ക്ളോറൈറ്റ് ദുരിതത്തിന് ഇരയായവര്‍ക്ക് നല്‍കി. ഇവരുടെ തുടര്‍ ചികിത്സ ഏറ്റെടുത്ത ധാരണാപത്രം രാജഗിരി ആശുപത്രി ഡയറക്ടര്‍ ഫാ. ജോണ്‍സണ്‍ വാഴപ്പിള്ളി കലക്ടര്‍ക്ക് കൈമാറി. ഹൈപ്പര്‍ തൈറോയ്ഡ് ബാധിച്ച 17 പേരുടെ ചികിത്സയാണ് ആശുപത്രി ഏറ്റെടുത്തത്. ഹൈപ്പര്‍ തൈറോയ്ഡിസം രോഗാവസ്ഥയെക്കുറിച്ച് വിദഗ്ധസമിതി വൈസ് ചെയര്‍മാന്‍ ഡോ. സണ്ണി പി. ഓരത്തേല്‍ സംസാരിച്ചു. വാഴക്കുളം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് മുംതാസ്, കീഴ്മാട് പഞ്ചായത്ത് പ്രസിഡന്‍റ് കെ.എ. രമേശ്, എടത്തല പഞ്ചായത്ത് പ്രസിഡന്‍റ് സാജിത അബ്ബാസ്, ജനപ്രതിനിധികളായ അസ്ളഫ് പാറേക്കാടന്‍, രമേശന്‍ കാവലന്‍, എം.എ. അബ്ദുല്‍ ഖാദര്‍, ജിഷ റിജോ, കെ.കെ. റഫീഖ്, ഐഷാബീവി എന്നിവര്‍ സംസാരിച്ചു. ഡോ. ജോയ് ജോബ് കുളവേലില്‍ സ്വാഗതവും കണ്‍വീനര്‍ കെ. ചന്ദ്രശേഖരന്‍ നായര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.