കൊതുകിനെ തുരത്താന്‍ എട്ടു കോടി

കൊച്ചി: കൊച്ചി നഗരസഭാ ബജറ്റില്‍ 81 കോടിയുടെ വരുമാന വര്‍ധന ലക്ഷ്യം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ നടപ്പാക്കുന്ന കര്‍മപദ്ധതികളിലൂടെയാണിത് ലക്ഷ്യം വെക്കുന്നത്. 883.55 കോടി വരവും 840.95 കോടി ചെലവും 24.57 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ് നഗരസഭയില്‍ അവതരിപ്പിച്ചു. നഗരത്തില്‍ വിവിധയിടങ്ങളില്‍ ഒഴിഞ്ഞുകിടക്കുന്ന സ്വകാര്യ വ്യക്തികളുടെ സ്ഥലത്തിന് വേക്കന്‍റ് സ്പോട്ട് സെസ് എന്ന പേരില്‍ നികുതി ഏര്‍പ്പെടുത്തും. പ്രത്യേക വികസന ചാര്‍ജ്, മൊബൈല്‍ ടവറുകള്‍ക്ക് നികുതി, റവന്യൂ അദാലത്ത്, അനധികൃത നിര്‍മാണത്തിന് പിഴ, നികുതി ചോര്‍ച്ച ഒഴിവാക്കല്‍, കടമുറികള്‍ക്ക് തറ നിരക്ക് ക്രമീകരണം തുടങ്ങിയവയിലൂടെയാണ് വരുമാന വര്‍ധന ലക്ഷ്യമിടുന്നത്.വേക്കന്‍റ് സ്പോട്ട് സെസ് -ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ കൊതുക് അടക്കമുള്ളവയുടെ വളര്‍ത്തുകേന്ദ്രമായും മാലിന്യ നിക്ഷേപ കേന്ദ്രമായും മാറുന്ന സാഹചര്യം ഒഴിവാക്കാനാണ് വേക്കന്‍റ് സ്പോട്ട് സെസ് ഏര്‍പ്പെടുത്തുന്നതെന്ന് ബജറ്റില്‍ പറയുന്നു. ഇതിലൂടെ ഒരു കോടിയുടെ വരുമാനം പ്രതീക്ഷിക്കുന്നു. ഇത്തരം ഭൂമികള്‍ പ്രാദേശികമായി കലാ-കായിക ആവശ്യത്തിന് വിട്ടുകൊടുത്താല്‍ നികുതി ഒഴിവാകും. ഇതിനായി പ്രത്യേക നിയമാവലി തയാറാക്കും.നഗരത്തില്‍ കൊതുക് നിവാരണത്തിനും വിവിധ പദ്ധതികള്‍ക്കുമായി ബജറ്റില്‍ എട്ടു കോടി വകയിരുത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.