കൊച്ചി: ആമ്പല്ലൂരില്‍ കെ.എസ്.ഐ.ഡി.സി നിര്‍മിക്കുന്ന ഇലക്ട്രോണിക് പാര്‍ക്കിന്‍െറ പ്രഖ്യാപനവും ഭൂമികൈമാറലും മന്ത്രി കെ. ബാബു നിര്‍വഹിച്ചു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 1000 കോടിയുടെ വ്യവസായ നിക്ഷേപമാണ് ഇവിടെ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 5000 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുമെന്നും കരുതുന്നതായും അദ്ദേഹം വ്യക്തമാക്കി. അരുന്ധതിയമ്മ, രേവമ്മ എന്നിവരില്‍നിന്ന് ഏറ്റെടുത്ത ഭൂമിവിലയുടെ ചെക് കൈമാറ്റമാണ് പ്രാഥമികമായി മന്ത്രി നിര്‍വഹിച്ചത്. സ്ഥലമെടുപ്പ് പൂര്‍ത്തിയാകുന്നമുറക്ക് രണ്ടുവര്‍ഷത്തിനുള്ളില്‍ അടിസ്ഥാന സൗകര്യവികസനം സാധ്യമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച സ്ഥലം എം.എല്‍.എകൂടിയായ മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. പദ്ധതിക്കുവേണ്ടിയുള്ള ഏറ്റവും പ്രധാനപ്പെട്ട തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരമുള്ള അനുമതി ലഭ്യമായി. കേന്ദ്ര പരിസ്ഥിതി, വനം വകുപ്പ് മന്ത്രാലയത്തിന്‍െറ അനുമതിക്കായി പ്രാരംഭനടപടി തുടങ്ങിയതായും അദ്ദേഹം അറിയിച്ചു. ആമ്പല്ലൂര്‍, മുളന്തുരുത്തി, മണക്കുന്നം വില്ളേജുകളില്‍ കോണോത്ത് പുഴയുടെ ഇരുകരയിലുമായി കിടക്കുന്ന 1500 ഏക്കര്‍ ഭൂമിയില്‍ 100 ഏക്കറിലാണ് ഇലക്ട്രോണിക് പാര്‍ക്ക് നിര്‍മിക്കുന്നത്.തണ്ണീര്‍ത്തട സംരക്ഷണനിയമം ലംഘിക്കാതെ നിര്‍മിക്കപ്പെടുന്ന ഈ പദ്ധതിക്കായി 2650 കോടിയാണ് സര്‍ക്കാര്‍ വകയിരുത്തിയത്. 600 കോടിയുടെ അടിസ്ഥാന സൗകര്യവികസനമാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുക. മൊബൈല്‍ ഉപകരണങ്ങള്‍, പവര്‍ ഇലക്ട്രോണിക്സുകള്‍, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സുകള്‍, ഐ.ടി സിസ്റ്റങ്ങളും ഹാര്‍ഡ്വെയറുകളും, ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രോണിക്സ്, ഓട്ടോമൊബൈല്‍ ഇലക്ട്രോണിക്സ്, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവയുടെ ഉല്‍പാദനമായിരിക്കും ഇവിടെ പ്രധാനമായും നടക്കുകയെന്ന് ആമ്പല്ലൂര്‍ ഇലക്ട്രോണിക്സ് പാര്‍ക്കിന്‍െറ സ്പെഷല്‍ ഓഫിസറും കെ.എസ്.ഐ.ഡി.സി ജനറല്‍ മാനേജറുമായ കെ.ജി. അജിത് കുമാര്‍ റിപ്പോര്‍ട്ട് അവതരണത്തില്‍ വ്യക്തമാക്കി. ജോസ് കെ. മാണി എം.പി വിശിഷ്ടാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആശ സനില്‍, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ജയ സോമന്‍, അംഗം ബിജു തോമസ്, പഞ്ചായത്ത് അംഗം കെ.എസ്. രാധാകൃഷ്ണന്‍, കെ.എസ്.ഐ.ഡി.സി എ.ജി.എം എം.ടി. ബിനില്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.