കോതമംഗലത്ത് മിനി സിവില്‍ സ്റ്റേഷന്‍ തുറന്നു

കോതമംഗലം: സംസ്ഥാന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പട്ടയം വിതരണം ചെയ്തത് ഈ സര്‍ക്കാറിന്‍െറ കാലത്താണെന്നും ഫെബ്രുവരിയോടെ 1.80 ലക്ഷം പേര്‍ക്ക് പട്ടയം വിതരണം ചെയ്തു കഴിയുമെന്നും മന്ത്രി അടൂര്‍ പ്രകാശ്. കോതമംഗലത്ത് മിനി സിവില്‍ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഭൂരഹിത കേരളമെന്നതാണ് സര്‍ക്കാറിന്‍െറ പ്രധാന ലക്ഷ്യം. ഭൂമി ഇല്ലാത്തവര്‍ക്ക് അപേക്ഷ ലഭിക്കുന്ന മുറക്ക് മൂന്ന് സെന്‍റ് വീതം ഭൂമിയാണ് നല്‍കുന്നത്. കാസര്‍കോട്, കണ്ണൂര്‍, ഇടുക്കി ജില്ലകളില്‍ പദ്ധതി പൂര്‍ണമായും നടപ്പാക്കി. ജനങ്ങള്‍ക്ക് എളുപ്പത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കാനായി 24 സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴിയാക്കി. കൂടുതല്‍ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കാന്‍ നടപടി സ്വീകരിച്ചു വരുക യാണ്. ടി.യു. കുരുവിള എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ മഞ്ജു സിജു, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് റഷീദ സലീം, എ.ജി. ജോര്‍ജ്, കെ.പി. ബാബു, എം.എ. അബ്ദുള്‍ കരീം, കെ.എം. ഷംസുദ്ദീന്‍, ജെയ്സണ്‍ ദാനിയേല്‍, കെ.എ. നൗഷാദ്, ടിന മാത്യു, എ.ടി. പൗലോസ്, മനോജ് ഗോപി, സന്തോഷ് പത്മനാഭന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.