വൈപ്പിന്‍ ദ്വീപില്‍ വിഷപ്പാമ്പുകള്‍ വര്‍ധിക്കുന്നു

വൈപ്പിന്‍: വൈപ്പിന്‍ ദ്വീപില്‍ വിഷപ്പാമ്പുകള്‍ വര്‍ധിക്കുന്നതായി നാട്ടുകാര്‍. ശനിയാഴ്ച വീട്ടുവളപ്പില്‍ വിഷപ്പാമ്പിന്‍െറ കടിയേറ്റ് വളര്‍ത്തുനായ ചത്തു. എടവനക്കാട് ഏഴാം വാര്‍ഡ് കപ്പിത്താന്‍ പറമ്പില്‍ റോസി ജോസഫിന്‍െറ വീട്ടുവളപ്പിലാണ് സംഭവം. വീടിനകത്തേക്ക് കയറാന്‍ ശ്രമിച്ച അണലിയെ ഡാഷ് ഇനത്തില്‍പെട്ട വളര്‍ത്തുനായ തടഞ്ഞു. മല്‍പിടിത്തത്തിനിടെ കടിയേറ്റ നായ അല്‍പസമയത്തിനുശേഷം കുഴഞ്ഞുവീണു. ഏറെ വൈകാതെ ചത്തു. പ്രദേശത്ത് അടുത്തകാലത്തായി പാമ്പുശല്യം വര്‍ധിച്ചിരിക്കുകയാണ്. വൈപ്പിന്‍കരയില്‍ പല പ്രദേശങ്ങളിലും വിഷപ്പാമ്പുകളുടെ ശല്യം ഏറുന്നതായി പരാതിയുണ്ട്. അണലി ഉള്‍പ്പെടെ ഉഗ്രവിഷമുള്ള പാമ്പുകള്‍ വിവിധപ്രദേശങ്ങളില്‍ പെരുകിയിട്ടുണ്ട്. നിര്‍മാണ പ്രവൃത്തികള്‍ക്കും തോടുകളും നീര്‍ത്തടങ്ങളും നികത്താനും മറ്റുമായി കിഴക്കന്‍ പ്രദേശങ്ങളില്‍നിന്ന് കൊണ്ടുവരുന്ന മണ്ണിലാണ് പാമ്പിന്‍ കുഞ്ഞുങ്ങളും മുട്ടകളും എത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഉഗ്രവിഷമുള്ള പാമ്പുകളുടെ കടിയേറ്റാല്‍ അടിയന്തര ചികിത്സ നല്‍കാന്‍ ദ്വീപിലെ ആശുപത്രികളില്‍ മരുന്നില്ളെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.