കൊച്ചി: ഉദയംപേരൂര്‍ സി.പി.എമ്മിലെ വിമതനേതാവും മത്സ്യത്തൊഴിലാളി നേതാവുമായ ടി. രഘുവരനെ സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗം, ജില്ലാ ജോ. സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍നിന്ന് നീക്കംചെയ്തു. കൂട്ടായ തീരുമാനങ്ങള്‍ മാനിക്കാതെ ഒരുഘടകത്തിലും ആലോചിക്കാതെ സി.ഐ.ടി.യു ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യപരവും കൂട്ടായതുമായ പ്രവര്‍ത്തനത്തിന് വിരുദ്ധമായി രഘുവരന്‍ സ്വയം സി.ഐ.ടി.യു നേതാവാണെന്ന് പ്രഖ്യാപിച്ച് സ്വന്തം തീരുമാനങ്ങളുമായി മുന്നോട്ടുപോകുന്നത് ഗുരുതരമായ സംഘടനാവിരുദ്ധ പ്രവര്‍ത്തനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പദവികള്‍ നീക്കംചെയ്യാന്‍ തീരുമാനിച്ചത്.പ്രസിഡന്‍റ് കെ.ജെ. ജേക്കബിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന സി.ഐ.ടി.യു ജില്ലാ കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്. എം.എം. ലോറന്‍സ്, കെ.എന്‍. ഗോപിനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു. എറണാകുളം ജില്ലാ മത്സ്യത്തൊഴിലാളി യൂനിയന്‍ ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്ന് ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് രഘുവരനെ മാറ്റി പകരം ജന. സെക്രട്ടറിയായി എ.ഡി. അപ്പുക്കുട്ടനെ തെരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.