വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വിറ്റുവന്ന കുപ്രസിദ്ധ പ്രതി പിടിയില്‍

അങ്കമാലി: അങ്കമാലി മേഖലയിലും, പരിസരങ്ങളിലും കഞ്ചാവ് വില്‍പ്പന നടത്തിവരുന്ന സംഘത്തിലെ മുഖ്യ കണ്ണിയെ പൊലീസ് പിടികൂടി. കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട 60ഓളം കേസുകളില്‍ പ്രതിയായ അങ്കമാലി പള്ളിപ്പാട്ട് മാര്‍ട്ടിനാണ് (47) പൊലീസ് പിടിയിലായത്. ഇയാളില്‍നിന്ന് ഒരു കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. വിദ്യാര്‍ഥികള്‍ക്കും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുമാണ് പ്രധാനമായും ഇയാള്‍ കഞ്ചാവ് വില്‍പന നടത്തിവന്നത്. 1000 രൂപയുടെ കഞ്ചാവുപൊതികളാണ് വിദ്യാര്‍ഥികളെയും ഇതരസംസ്ഥാന തൊഴിലാളികളെയും മറ്റും ഉപയോഗപ്പെടുത്തി വില്‍പന നടത്തിവന്നിരുന്നത്. അടുത്തിടെ പതിവായി കഞ്ചാവ് ഉപയോഗിക്കുന്ന ചില വിദ്യാര്‍ഥികളെ പൊലീസ് പിടികൂടുകയുണ്ടായി. ഇവരെ ചോദ്യം ചെയ്തതില്‍നിന്നാണ് പ്രതിയെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ എസ്.ഐ എ. അനൂപും പാര്‍ട്ടിയുമാണ് പ്രതിയെ വലയില്‍ വീഴ്ത്തിയത്. കഞ്ചാവ് വില്‍പനയുമായി ബന്ധപ്പെട്ട് പ്രതിയെ ചോദ്യംചെയ്തുവരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.