മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചി കടപ്പുറത്ത് ഇഴജന്തുക്കളുടെ ശല്യം ഏറുന്നു. വ്യാഴാഴ്ച രാവിലെ കടപ്പുറം ശുചീകരണ ശ്രമദാനത്തിന് എത്തിയ ഇടക്കൊച്ചി സിയന്ന കോളജിലെ വിദ്യാര്‍ഥികള്‍ക്കുനേരെ പാമ്പുകള്‍ ചീറിയടുത്തിരുന്നു. രാത്രിയോടെ കടപ്പുറത്തെ ഗെസ്റ്റ് ഹൗസിന്‍െറ മതിലിന് മുകളില്‍ മലമ്പാമ്പിനെ കണ്ടു. കരുവേലിപ്പടി മഹാരാജാസ് ആശുപത്രിക്ക് സമീപത്തുനിന്ന് മലമ്പാമ്പിനെ നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പിച്ചു. രാത്രിയായാല്‍ കടപ്പുറത്തേക്ക് ഇറങ്ങാനാവാത്ത അവസ്ഥയാണ്. കച്ചവടക്കാര്‍ക്ക് സന്ധ്യ മയങ്ങുന്നതോടെ കച്ചവടം അവസാനിപ്പിക്കേണ്ട അവസ്ഥയാണ്. ബീച്ച് ശുചീകരണമടക്കമുള്ള വന്‍ പദ്ധതികള്‍ പുതിയ കൗണ്‍സില്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രായോഗിക നടപടി ആകാത്തത് വിമര്‍ശത്തിന് കാരണമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.