വ്യാജ പാസ് ഉപയോഗിച്ച് പാടം നികത്തല്‍: നാല് ടിപ്പറുകള്‍ പിടികൂടി

കോതമംഗലം: ആര്‍.ഡി.ഒയുടെ വ്യാജ പാസ് ഉപയോഗിച്ച് പാടം നികത്തിയ മണ്ണുമാഫിയാ സംഘത്തെ ആര്‍.ഡി.ഒ നേരിട്ടത്തെി പിടികൂടി. മൂവാറ്റുപുഴ ആര്‍.ഡി.ഒ പി.എസ്. ചാള്‍സാണ് 30 കിലോമീറ്ററോളം വാഹനമോടിച്ച് എത്തി, തന്‍െറ പേരില്‍ മണ്ണുമാഫിയ നടത്തിയ കള്ളക്കളി പൊളിച്ചത്. കോതമംഗലം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കീരംപാറ സെന്‍റ് സ്റ്റീഫന്‍സ് ഗേള്‍സ് ഹൈസ്കൂളിന് പിന്‍വശത്തെ പാടമാണ് നികത്തിയത്. പിടികൂടിയ ടിപ്പറുകള്‍ ആര്‍.ഡി.ഒ പൊലീസിന് കൈമാറി. നേര്യമംഗലം സ്വദേശി സനലിന്‍െറ മൂന്ന് ടിപ്പറുകളും ചേലാട് സ്വദേശിയുടെ ഒരു ടിപ്പറുമാണ് പിടികൂടിയത്. ആലുവ റൂറല്‍ എസ്.പിക്ക് കിട്ടിയ രഹസ്യസന്ദേശത്തെ തുടര്‍ന്ന് ഷാഡോ പൊലീസ് സ്ഥലത്ത് എത്തി പരിശോധിച്ചപ്പോള്‍ ആര്‍.ഡി.ഒ അനുവാദം നല്‍കിയിരിക്കുന്ന പാസ് കാണിച്ചു. ഈ വിവരം എസ്.പി ആര്‍.ഡി.ഒയെ അറിയിച്ചു. അരമണിക്കൂറിനുള്ളില്‍ ആര്‍.ഡി.ഒ സ്ഥലത്തത്തെിയപ്പോള്‍ മണ്ണടിക്കല്‍ തുടരുകയായിരുന്നു. താന്‍ നല്‍കിയ പാസ് കാണിക്കാന്‍ ആര്‍.ഡി.ഒ ആവശ്യപ്പെട്ടപ്പോള്‍ മണ്ണ് കടത്തല്‍ സംഘം പരുങ്ങി. തുടര്‍ന്ന് നടത്തിയ തെളിവെടുപ്പില്‍ മണ്ണെടുക്കുന്നതിനോ പാടത്ത് നിക്ഷേപിക്കുന്നതിനോ ആവശ്യമായ പാസ് ഈ സംഘത്തിന്‍െറ കൈവശമില്ളെന്ന് വ്യക്തമായി. ഇതത്തേുടര്‍ന്ന് ലോഡുമായത്തെിയ ലോറികള്‍ കസ്റ്റഡിയിലെടുക്കാന്‍ ആര്‍.ഡി.ഒ പൊലീസിന് നിര്‍ദേശം നല്‍കി. താന്‍ ചാര്‍ജെടുത്തശേഷം ആര്‍ക്കും മണ്ണടിക്കാന്‍ അനുമതി നല്‍കിയിട്ടില്ളെന്നും ഇതുസംബന്ധിച്ച് പ്രചരിക്കുന്ന വിവരങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും ആര്‍.ഡി.ഒ അറിയിച്ചു. ജിയോളജിക്കല്‍ വിഭാഗം നേരിട്ടാണ് ഇപ്പോള്‍ മണ്ണെടുക്കുന്നതിനും നിക്ഷേപിക്കുന്നതിനും പാസ് നല്‍കുന്നത്. ഇത്തരത്തില്‍ നല്‍കുന്ന പാസിന്‍െറ ഒരു കോപ്പി ആര്‍.ഡി.ഒ ഓഫിസിലേക്ക് നല്‍കണമെന്ന ചട്ടം നിലവിലുണ്ട്. ഇതുപ്രകാരം ജിയോളജി വിഭാഗം അയക്കുന്ന കോപ്പി മണ്ണടിക്കല്‍ കഴിഞ്ഞ് ആഴ്ചകള്‍ക്കുശേഷമാണ് ലഭിക്കാറുള്ളതെന്നും അതിനാല്‍ എവിടെയൊക്കെ മണ്ണടിക്കല്‍ നടക്കുന്നുണ്ടെന്നുപോലും വിവരം ലഭിക്കാറില്ളെന്നും ആര്‍.ഡി.ഒ വ്യക്തമാക്കി. മണ്ണ് -മണല്‍ മാഫിയകള്‍ റവന്യൂ ഉദ്യോഗസ്ഥരുടെ വ്യാജ ഒപ്പുകളും സീലുകളും വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടത്തെി. നേര്യമംഗലം കേന്ദ്രീകരിച്ച് മണല്‍മാഫിയ തഹസില്‍ദാറുടെ ഒപ്പും വ്യാജ സീലും ഉപയോഗിച്ച് വന്‍ തോതില്‍ മണല്‍കടത്ത് നടത്തിയത് ഒരിക്കല്‍ പിടിക്കപ്പെട്ടെങ്കിലും പിന്നീട് തുടര്‍നടപടി സ്വീകരിക്കാതിരുന്നത് ഇത്തരം സംഘങ്ങള്‍ക്ക് സഹായകമായി. ഇത്തരം വ്യാജ പാസുകള്‍ ഉപയോഗിച്ച് നെല്ലിക്കുഴി, പിണ്ടിമന, കീരംപാറ ഉള്‍പ്പെടെ പഞ്ചായത്തുകളിലും നഗരസഭാ പ്രദേശത്തും വ്യാപക മണ്ണെടുപ്പാണ് നടന്നുവരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.