വടക്കേക്കര മേഖലയില്‍ ഗുണ്ടാവിളയാട്ടം: പൊലീസ് നിഷ്ക്രിയമെന്ന് പരാതി

പറവൂര്‍: വടക്കേക്കര മേഖലയില്‍ ഗുണ്ടാവിളയാട്ടവും മാല പിടിച്ചുപറിയും ഉള്‍പ്പെടെ നിരവധി സംഭവങ്ങള്‍ അരങ്ങേറിയിട്ടും നടപടി സ്വീകരിക്കാതെ പൊലീസ് നിഷ്ക്രിയത്വം തുടരുന്നതായി പരാതി. രണ്ടാഴ്ച്ചക്കിടെ ഒരു ഡസനിലധികം സംഭവങ്ങളാണ് വടക്കേക്കര സ്റ്റേഷന്‍ പരിധിയില്‍ ഉണ്ടായത്. എന്നാല്‍, ഒരു കേസിലും അന്വേഷണം ഊര്‍ജിതമാക്കനോ കുറ്റക്കാര്‍ക്കെതിരെ കേസെടുക്കുനോ പൊലീസ് തയാറായില്ല. കഴിഞ്ഞമാസം 24ന് രാത്രി ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിച്ച യുവതിയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞു. രണ്ടാഴ്ച കഴിഞ്ഞിട്ടും ഈ സംഭവത്തിലെ പ്രതികളെ പിടികൂടാത്തതില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. എന്നാല്‍ മാല പിടിച്ചുപറിക്കാര്‍ ഉപയോഗിച്ച ബൈക്ക് പറവൂര്‍ മാര്‍ക്കറ്റിന് സമീപം കണ്ണന്‍കുളങ്ങര റോഡില്‍ ഉപേക്ഷിച്ചനിലയില്‍ തൊട്ടടുത്ത ദിവസം കണ്ടത്തെിയിരുന്നു. പറവൂര്‍ സ്വദേശിയായ ഒരാളുടെ ബൈക്കായിരുന്നു കവര്‍ച്ചക്കാര്‍ ഉപയോഗിച്ചത്. ബൈക്ക് മോഷണം പോയതായി കാണിച്ച് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതിനിടെ, ആളംതുരുത്തില്‍ ഒരു കുടുംബത്തിലെ വയോധിക ഉള്‍പ്പെടെ മൂന്നുപേരെ വീട്ടില്‍ കയറി ആക്രമിച്ച സംഭവമുണ്ടായി. രണ്ട് സ്ത്രീകളും ഒരു യുവാവും ഉള്‍പ്പെടെ ഗുണ്ടാവിളായാട്ടത്തില്‍ പരിക്കേറ്റ് മൂന്നുദിവസം ആശുപത്രിയില്‍ ചികിത്സാലായിരുന്നു. എന്നാല്‍, ഈ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ആദ്യം കേസെടുത്തില്ളെന്നും ഉന്നത ഇടപെടലിനത്തെുടര്‍ന്നാണ് പേരിനെങ്കിലും കേസെടുത്തതെന്നും ബന്ധുക്കള്‍ പറയുന്നു. പരിക്കുപറ്റിയവരോട് പ്രതികളുടെ വിലാസം കൊണ്ടുവന്നാല്‍ കേസെടുക്കാമെന്ന് പറഞ്ഞതായും ഈ പ്രതികള്‍ക്ക് മൂന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ സഹായകമായ നിലപാടെടുത്തെന്നും ആരോപണമുണ്ട്. കുഞ്ഞിത്തൈ മാച്ചാംതുരുത്ത് കപ്പേളക്ക് സമീപം കാറിടിച്ച് മൂന്നുദിവസം റോഡരുകില്‍ കിടന്ന സംഭവം ഉണ്ടായിട്ടും പൊലീസ് തിരിഞ്ഞുനോക്കിയില്ല. രജിസ്ട്രേഷന്‍ നമ്പറില്ലാത്ത മാരുതി കാറിനെ ക്കുറിച്ച് നാട്ടുകാര്‍ പലകുറി പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. സത്താര്‍ ഐലന്‍ഡില്‍ വ്യാപകമായി നടക്കുന്ന മണല്‍ക്കൊള്ള സംബന്ധിച്ച് പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും നിരവധിതവണ പരാതി ഉന്നയിച്ചിട്ടും മണല്‍ മാഫിയക്കെതിരെ രംഗത്തിറങ്ങാതിരുന്നത് നാട്ടുകാരില്‍ സംശയം ജനിപ്പിച്ചിട്ടുണ്ട്. അനധികൃതമായി മണല്‍ വാരിയതോടെ പ്രദേശത്തെ സംരക്ഷണഭിത്തികള്‍ ഏതുസമയത്തും കായലിലേക്ക് ഇടഞ്ഞുവീഴാവുന്ന സ്ഥിതിയിലാണ്. രാത്രിയിലും പുലര്‍ച്ചയുമായി നടക്കുന്ന മണല്‍ക്കടത്ത് തുടരുകയാണ്. മണലൂറ്റുകാരെ പിടികൂടാന്‍ പൊലീസിന് അനുവദിച്ച ബോട്ട് ഉപയോഗിക്കുന്നില്ല. നിരവധി കുറ്റകൃത്യങ്ങള്‍ ഉണ്ടായിട്ടും അതിനെതിരെ നടപടി സ്വീകരിക്കാനോ പ്രതികളെ കണ്ടത്തൊനോ പൊലീസ് തയാറാകുന്നില്ളെന്ന ആക്ഷേപം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.