പറവൂര്‍: മുനിസിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ട് നവീകരിക്കുന്നതിന് മുന്നോടിയായി കേരള ക്രിക്കറ്റ് അസോസിയേഷന്‍െറ നേതൃത്വത്തില്‍ ഗ്രൗണ്ടിന്‍െറ സ്ഥിതി പരിശോധിക്കാന്‍ ഡിജിറ്റല്‍ സര്‍വേ നടത്തുന്നതിന് തീരുമാനമായി. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് ടി.സി. മാത്യുവിന്‍െറ നേതൃത്വത്തിലുള്ള സംഘം സ്റ്റേഡിയം സന്ദര്‍ശിച്ചശേഷം വി.ഡി. സതീശന്‍ എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ഡിജിറ്റല്‍ സര്‍വേയുടെ അടിസ്ഥാനത്തില്‍ മുനിസിപ്പല്‍ ഗ്രൗണ്ടില്‍ നിലവാരമുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കാനാണ് പ്രാഥമിക ചര്‍ച്ചയില്‍ തീരുമാനമായത്. ക്രിക്കറ്റ് പരിശീലനം വ്യാപകമാക്കുന്നതിന്‍െറ ഭാഗമായി സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ 12 ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കാന്‍ കെ.സി.എ തീരുമാനിച്ചിട്ടുണ്ട്. ഇതിലൊന്നാണ് പറവൂരില്‍ സ്ഥാപിക്കുന്നത്. ബി.സി.സി.ഐ വൈസ് പ്രസിഡന്‍റ് കൂടിയായ ടി.സി. മാത്യുവുമായി നേരത്തേ ഇതു സംബന്ധിച്ച് എം.എല്‍.എ അനൗദ്യോഗികമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്‍െറ തുടര്‍ച്ചയായാണ് ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ ഗ്രൗണ്ട് സന്ദര്‍ശിച്ചത്. പൊതജനങ്ങള്‍ക്കുകൂടി ഉപകാരപ്പെടുന്ന തരത്തിലായിരിക്കും സ്റ്റേഡിയം നിര്‍മിക്കുന്നതും മേല്‍നോട്ടവുമെന്ന് നഗരസഭാ ചെയര്‍മാന്‍ രമേശ് ഡി. കുറുപ്പ് പറഞ്ഞു. ടി.സി. മാത്യുവിനുപുറമെ ഭാരവാഹികളായ അനന്തനാരായണന്‍, ജയേഷ് ജോര്‍ജ്, പ്രഫ. എഡ്വിന്‍ ജോസഫ്, വൈസ് ചെയര്‍മാന്‍ ജസി രാജു, സ്ഥിരം സമിതി അധ്യക്ഷരായ ജലജ രവീന്ദ്രന്‍, വി.എ. പ്രഭാവതി എന്നിവരും ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.