പശ്ചിമകൊച്ചിയിലെ കുടിവെള്ളക്ഷാമം: വാട്ടര്‍ അതോറിറ്റിയുമായി ചര്‍ച്ച നടത്തും –മേയര്‍

മട്ടാഞ്ചേരി: പശ്ചിമകൊച്ചിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് വാട്ടര്‍ അതോറിറ്റിയുമായി ചര്‍ച്ച നടത്തുമെന്നും. പ്രശ്ന പരിഹാരത്തിന് മുന്‍കൈയെടുക്കുമെന്നും മേയര്‍ സൗമിനി ജയിന്‍. ഇന്ത്യന്‍ വ്യവസായ മണ്ഡലത്തിന്‍െറ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മേയര്‍. കൊതുകുനിവാരണത്തിന് മരുന്നു തളി ഊര്‍ജിതമാക്കുക. നിശ്ചിത സമയക്രമത്തില്‍ ഫോഗിങ്ങ് നടത്തുക. മാലിന്യ സംസ്കരണ സംവിധാനം വ്യാപകമാക്കുക തുടങ്ങിയവക്ക് മുന്‍ഗണന നല്‍കും. രാമേശ്വരം കല്‍വത്തി കനാല്‍ ഒരു കോടി രൂപ ചെലവഴിച്ച് ശുചീകരിക്കും. മഴക്ക് മുമ്പ് അതിര്‍ത്തി കനാലിലെ ചെളിനീക്കും. കനാലിന് സമീപത്തെ കൈയേറ്റം ശുചീകരണ പ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്. ചെറുകനാലുകളും കാനകളും ശുചീകരിക്കാന്‍ 25 ലക്ഷം രൂപ ഡിവിഷന്‍ തലത്തിന്‍ അനുവദിച്ചിട്ടുണ്ട്. യോഗത്തില്‍ വാണിജ്യ മണ്ഡലം പ്രസിഡന്‍റ് കെ.ബി. രാജന്‍ അധ്യക്ഷത വഹിച്ചു. നഗരാസൂത്രണ സ്ഥിരം സമിതി ചെയര്‍മാന്‍ ഷൈനി മാത്യു, കൗണ്‍സിലര്‍ ടി.കെ. അഷറഫ്, വാണിജ്യ മണ്ഡലം മുന്‍ പ്രസിഡന്‍റ് രാജ് കുമാര്‍ ഗുപ്ത എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.