അപ്രതീക്ഷിതമായി കെ.എസ്.ആര്‍.ടി.സി എം.ഡി ഡിപ്പോയില്‍; പരാതികളുമായി ജീവനക്കാര്‍

ആലുവ: അപ്രതീക്ഷിതമായി കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലത്തെിയ എം.ഡിക്കു മുമ്പില്‍ പരാതിയുമായി ജീവനക്കാര്‍. ശമ്പളം ലഭിക്കാത്തതും റൂട്ടില്‍ പോകുമ്പോഴുണ്ടാകുന്ന ആക്രമണങ്ങളും പറഞ്ഞാണ് ജീവനക്കാര്‍ വളഞ്ഞത്. ചൊവ്വാഴ്ച രാത്രി ആലുവ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലാണ് എം.ഡി രാജമാണിക്യം അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. എം.ഡിയത്തെുമ്പോള്‍ വൈദ്യുതി ഇല്ലാതിരുന്നതിനാല്‍ ജീവനക്കാര്‍ മൊബൈല്‍ ഫോണ്‍ ലൈറ്റ് തെളിയിച്ചാണ് കൂടിക്കാഴ്ച നടത്തിയത്. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കുനേരെ വര്‍ധിക്കുന്ന അക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. സമീപകാലത്ത് നിരവധി അക്രമങ്ങള്‍ ജീവനക്കാര്‍ക്കുനേരെ ഉണ്ടായെങ്കിലും പൊലീസ് കേസെടുക്കാന്‍ മടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയപ്പോഴാണ് എം.ഡിയുടെ പ്രതികരണം. പൊലീസ് കേസെടുക്കാന്‍ മടിക്കുകയാണെങ്കില്‍ ജീവനക്കാര്‍ക്കുതന്നെ നേരിട്ടറിയിക്കാമെന്നും എം.ഡി പറഞ്ഞു. വിവിധ യൂനിയന്‍ നേതാക്കള്‍ എം.ഡിയുമായി സംസാരിച്ചു. ശമ്പളം ലഭ്യമാക്കുന്നതിന് ഒരു ധനകാര്യ സ്ഥാപന അധികൃതരുമായി ചര്‍ച്ച നടത്താനാണ് എം.ഡി ആലുവയിലത്തെിയതെന്നാണ് വിവരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.