പെരുമാനിയില്‍ മലകള്‍ തുരന്ന് മണ്ണ് കടത്തുന്നു

പെരുമ്പാവൂര്‍: പെരുമാനിയില്‍ മണ്ണ് മാഫിയ മലകള്‍ തുരന്ന് വ്യാപകമായി മണ്ണ് കടത്തുന്നതായി പരാതി. വെങ്ങോല-മഴുവന്നൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തിയിലാണ് ഏക്കറുകണക്കിന് പ്രദേശത്ത് വന്‍തോതില്‍ മണ്ണെടുപ്പും പാറ ഖനനവും നടത്തുന്നത്. പാറമടകളിലെ ഖനനം മൂലം സമീപത്തെ വീടുകള്‍ക്ക് വിള്ളല്‍ സംഭവിക്കുന്നതായും പരാതിയുണ്ട്. നാട്ടുകാര്‍ സംഘടിച്ച് പ്രതിഷേധവുമായത്തെിയതോടെ സമയക്രമം പാലിച്ചെ ഖനനം നടത്തൂവെന്ന് പാറമടയുടമകള്‍ ഉറപ്പുനല്‍കി. രാവിലെയും ഉച്ചക്കും വൈകുന്നേരവും സമയം നിശ്ചയിച്ച് സമീപത്തെ മൂന്ന് പാറമടകളിലും ഖനനം തുടര്‍ന്നു. എന്നാല്‍ സ്ഫോടകവസ്തു ഉപയോഗിച്ച് നിരന്തരം ഖനനം നടത്തുമ്പോഴുള്ള പ്രകമ്പനത്തില്‍ വീടുകള്‍ക്ക് കേടുപാട് സംഭവിക്കുന്നത് തുടര്‍ന്ന സാഹചര്യത്തിലാണ് നാട്ടുകാര്‍ വീണ്ടും പ്രതിഷേധവുമായി രംഗത്തത്തെിയത്. വെങ്ങോല പഞ്ചായത്ത് 16ാം വാര്‍ഡിലെ 50ഓളം കുടുംബങ്ങളാണ് ഇതുമൂലം ദുരിതമനുഭവിക്കുന്നത്. വെങ്ങോല പഞ്ചായത്തില്‍ പാറമടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടില്ളെന്നാണ് അധികൃതര്‍ പറയുന്നത്. ഇടിച്ചുനിരത്തുന്ന കുന്നുകള്‍ക്ക് താഴെ സാധാരണക്കാരുടെ വീടുകളാണുള്ളത്. നിരവധിതവണ പരാതി നല്‍കിയിട്ടും നടപടിയില്ല. പ്രതിഷേധത്തത്തെുടര്‍ന്ന് രണ്ട് പാറമടകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.