നിര്‍മാണത്തില്‍ അപാകത: ആലുവ പാലസിലെ പുതിയ കെട്ടിടം ഏറ്റെടുക്കാതെ ടൂറിസം വകുപ്പ്

ആലുവ: പാലസിലെ പുതിയ കെട്ടിടം ടൂറിസം വകുപ്പ് ഏറ്റെടുത്തില്ല. നിര്‍മാണത്തിലെ അപാകത മൂലമാണ് പൊതുമരാമത്ത് വകുപ്പില്‍നിന്ന് കെട്ടിടം ഏറ്റെടുക്കാന്‍ ടൂറിസം അധികൃതര്‍ വിമുഖത കാണിക്കുന്നത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഉദ്ഘാടനം നടത്തിയ കെട്ടിടം മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രവര്‍ത്തനം ആരംഭിച്ചില്ല. നിര്‍മാണപ്രവര്‍ത്തനം പൂര്‍ത്തിയാക്കാതെയായിരുന്നു ഉദ്ഘാടനം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനുമുമ്പ് തിരക്കിട്ടായിരുന്നു ഉദ്ഘാടനം. പണി പൂര്‍ത്തീകരിച്ച് ടൂറിസം വകുപ്പിന് കൈമാറാന്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, കെട്ടിടത്തില്‍ പരിശോധന നടത്തിയ ടൂറിസം അധികൃതര്‍ വലിയ വീഴ്ചകളാണ് കണ്ടത്തെിയത്. കെട്ടിടത്തില്‍ ചോര്‍ച്ചയുള്ളതായി അറിയുന്നു. ഇലക്ട്രിക്കല്‍ പണികള്‍, പ്ളംബിങ് തുടങ്ങിയവയിലും അപാകതയുണ്ട്. ടൈലുകളുടെ പണി കൃത്യമായി നടത്തിയില്ളെന്നും ആരോപണമുണ്ട്. സ്വിച്ചുകളടക്കം പലതും പ്രവര്‍ത്തന രഹിതമാണ്. വാട്ടര്‍ ഹീറ്ററുകള്‍ സ്ഥാപിച്ചിട്ടില്ല. എക്സോസ്റ്റ് ഫാനുകള്‍ക്ക് ഗുണനിലവാരമില്ല. ഈ സാഹചര്യത്തില്‍ കെട്ടിടം ഏറ്റെടുക്കാനാവില്ളെന്ന നിലപാടിലാണ് ടൂറിസം വകുപ്പ്. ഈ പ്രശ്നവുമായി ബന്ധപ്പെട്ട് അടുത്ത ദിവസം സംയുക്ത പരിശോധന നടക്കുമെന്നാണറിയുന്നത്. നിര്‍മാണം ആരംഭിച്ച് 13 വര്‍ഷങ്ങള്‍ പിന്നിട്ടശേഷമാണ് ഉദ്ഘാടനം നടത്തിയത്. പുതിയ കെട്ടിടം പ്രവര്‍ത്തനസജ്ജമാക്കിയ ശേഷം നിലവിലെ കെട്ടിടത്തിലെ അറ്റകുറ്റപ്പണി നടത്താന്‍ തീരുമാനിച്ചിരുന്നു. പുതിയ കെട്ടിടത്തിലെ പ്രവര്‍ത്തനം അനിശ്ചിതമായതിനാല്‍ പഴയ കെട്ടിടത്തിലെ അറ്റകുറ്റപ്പണിയും വൈകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.