കോതമംഗലം: മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം ദിനേന ഉയരുന്ന നെല്ലിക്കുഴി പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയമിച്ചു. 21 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ നിലവില്‍ അഞ്ച് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരാണുള്ളത്. സമീപ താലൂക്കുകളില്‍നിന്ന് 15 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ ചൊവ്വാഴ്ച മുതല്‍ നെല്ലിക്കുഴിയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും. ഓരോ വാര്‍ഡിലും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി വ്യക്തി ശുചിത്വ ബോധവത്കരണം നടത്തും. ജലസ്രോതസ്സുകളുടെ റീ ക്ളോറിനേഷനും ഉറപ്പുവരുത്തും. മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം 234 ആയതായാണ് ഒൗദ്യോഗിക കണക്ക്. ഞായറാഴ്ച എട്ടുപേര്‍ക്കും തിങ്കളാഴ്ച മൂന്നുപേര്‍ക്കുംകൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ ആളുകളിലേക്ക് രോഗവ്യാപനം കുറഞ്ഞതായാണ് ആരോഗ്യ വകുപ്പിന്‍െറ നിഗമനം. ആയുര്‍വേദ, ഹോമിയോ ചികിത്സയുമായി വീടുകളില്‍ കഴിയുന്നവരാണ് പുതിയ കണക്കുകളില്‍ ചേര്‍ക്കപ്പെടുന്നതെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ബോധവത്കരണത്തിന് വാഹന പ്രചാരണം നാല് ദിവസമായി തുടരുകയാണ്. തിങ്കളാഴ്ച നബിദിന ഘോഷയാത്രകളില്‍ മധുരപാനീയ വിതരണം കര്‍ശനമായി നിയന്ത്രിച്ചിരുന്നു. രോഗം നിയന്ത്രണവിധേയമാകാത്തത് ജനങ്ങളില്‍ ഭീതി വളര്‍ത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.