പുറമ്പോക്ക് കൈയേറ്റം പൊളിച്ചുനീക്കി

കരുമാല്ലൂര്‍: പഞ്ചായത്തിലെ 11ാം വാര്‍ഡില്‍ മില്ലുപടി മുല്ലയ്ക്കല്‍ ഇറിഗേഷന്‍പമ്പ് ഹൗസിനുസമീപം പുറമ്പോക്ക് കൈയേറ്റം നടന്ന സ്ഥലം പൊളിച്ചുനീക്കി. നിര്‍മാണത്തിലിരിക്കുന്ന സ്വകാര്യഫ്ളാറ്റിന്‍െറ ഉടമകള്‍ കെട്ടിടത്തോടുചേര്‍ന്ന് 50 സെന്‍റോളം ഭാഗം കൈയേറിയതായാണ് കണ്ടത്തെിയത്. ഇവിടം 15മീറ്റര്‍ നീളത്തില്‍ കയറ്റി കെട്ടിത്തിരിച്ച നിലയിലാണ്. പഞ്ചായത്ത് പ്രസിഡന്‍റ് ജി.ഡി. ഷിജുവിന്‍െറ നേതൃത്വത്തില്‍ അംഗങ്ങള്‍ സ്ഥലത്തത്തെി ഫ്ളാറ്റ് ഉടമകളുമായി സംസാരിച്ചു. തുടര്‍ന്ന് കൈയേറിയ ഭാഗം പൊളിച്ചുനീക്കുകയായിരുന്നു. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് നിരോധന ഉത്തരവ് നല്‍കിയതായും കൈയേറ്റം ഒഴിപ്പിച്ച സ്ഥലത്തെ തെങ്ങ് ഉള്‍പ്പെടെയുള്ള മരങ്ങള്‍ ലേലം ചെയ്യുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. ഏതാനും ദിവസം മുമ്പ് എട്ട്, പത്ത് വാര്‍ഡുകളില്‍ അനധികൃത നിര്‍മാണം തടയുകയും കൃഷിഭൂമിയില്‍ നിര്‍മിച്ച വഴിയില്‍നിന്ന് അധികൃതര്‍ ഇടപെട്ട് മണ്ണ് നീക്കുകയും ചെയ്തിരുന്നു. പഞ്ചായത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് നടപടി വരുംദിവസങ്ങളില്‍ ശക്തമാക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉമൈബ യൂസുഫ്, നസീര്‍ പാത്തല, ശ്രീലത ലാലു, പി.എം. ദിപിന്‍, ഷംസു, അനില്‍ എന്നിവരും സ്ഥലത്തത്തെിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.