മണപ്പുറം കൈമാറ്റ നീക്കം: പ്രതിഷേധം ശക്തം

ആലുവ: യുവ നടനെ മുന്നില്‍നിര്‍ത്തി മണപ്പുറം സ്വകാര്യ വ്യക്തികള്‍ കൈയടക്കാന്‍ നീക്കം നടക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായി. ചില കൗണ്‍സിലര്‍മാരടക്കമുള്ളവരുടെ ദുരൂഹ നീക്കത്തില്‍ പല കോണുകളില്‍നിന്നും എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. മണപ്പുറത്തിന്‍െറ അവകാശം സംബന്ധിച്ച തര്‍ക്കം കോടതിയില്‍ നിലനില്‍ക്കെ അവിടെ പാര്‍ക്ക് നിര്‍മിക്കേണ്ടതില്ളെന്ന് യു.ഡി.എഫ് മണ്ഡലം ചെയര്‍മാനും നഗരസഭ കലാകായിക സ്ഥിരം സമിതി മുന്‍ അധ്യക്ഷനുമായ ലത്തീഫ് പൂഴിത്തറ പറഞ്ഞു. പാര്‍ക്ക് നിര്‍മിക്കാന്‍ തയാറായി ആരെങ്കിലും മുന്നോട്ടുവരുന്നുണ്ടെങ്കില്‍ നഗരത്തിലെ മുനിസിപ്പല്‍ പാര്‍ക്ക് നവീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മണപ്പുറത്തെ ടൂറിസം മേഖലയാക്കാനുള്ള നീക്കത്തെ ശക്തമായി ചെറുക്കുമെന്ന് ബി.ജെ.പി ജില്ല സെക്രട്ടറി എം.എന്‍. ഗോപി പറഞ്ഞു. മണപ്പുറം നിലവിലെ അവസ്ഥയില്‍ തന്നെ സംരക്ഷിക്കണം. പദ്ധതിയില്‍ നിന്നും നടന്‍ പിന്മാറണമെന്നും ഗോപി ആവശ്യപ്പെട്ടു. മണപ്പുറത്ത് സ്റ്റേഡിയം നിര്‍മാണത്തിന്‍െറ മറവില്‍ ഭൂമി കൈയേറാനുള്ള ശ്രമം അനുവദിക്കില്ളെന്ന് ബി.ജെ.പി കൗണ്‍സിലറായ എ.സി. സന്തോഷ്കുമാറും സ്വതന്ത്ര കൗണ്‍സിലര്‍ സെബി.വി. ബാസ്റ്റിനും പറഞ്ഞു. സ്വകാര്യ വ്യക്തികള്‍ അനൗദ്യോഗിക യോഗം നടത്തി ഭൂമി ഇടപാട് നടത്തുകയാണെന്നും, ജനപ്രതിനിധികള്‍ ഇതിന് കൂട്ടുനില്‍ക്കുകയാണെന്നും ബി.ജെ.പി കൗണ്‍സിലര്‍ ആരോപിച്ചു. എന്നാല്‍, ഈ വിഷയം നഗരസഭ കൗണ്‍സില്‍ ചര്‍ച്ച ചെയ്തിട്ടില്ളെന്ന് ചെയര്‍പേഴ്സന്‍ ലിസി എബ്രഹാം പറഞ്ഞു. മണപ്പുറത്ത് സ്റ്റേഡിയവും പാര്‍ക്കും നിര്‍മിക്കാന്‍ നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചിട്ടില്ല. ഇതുസംബന്ധിച്ച ചില നിര്‍ദേശമുണ്ടായപ്പോള്‍ പരിശോധിക്കാമെന്നാണ് പറഞ്ഞത്. അവര്‍ വിളിച്ച ആലോചനയോഗത്തില്‍ പങ്കെടുക്കുക മാത്രമാണ് ചെയ്തതെന്നും അവര്‍ വ്യക്തമാക്കി. മണപ്പുറത്തെ സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ അദൈ്വതാശ്രമത്തെ ഉള്‍പ്പെടുത്തേണ്ടതില്ളെന്ന് സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ പറഞ്ഞു. കുട്ടികള്‍ക്കായി മണപ്പുറത്ത് സ്റ്റേഡിയം നിര്‍മിക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ യോഗം ചേരാന്‍ സൗകര്യം ചോദിച്ച് ചിലര്‍ ബന്ധപ്പെട്ടിരുന്നു. നല്ല കാര്യത്തിനാണെന്നുകരുതിയാണ് അനുമതി നല്‍കിയത്. മണപ്പുറത്തെ സംബന്ധിച്ച അവകാശത്തര്‍ക്കം കോടതിയുടെ പരിഗണനയിലാണെന്നത് തന്‍െറ ശ്രദ്ധയില്‍പെട്ടിരുന്നില്ളെന്നും സ്വാമി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.