കൊച്ചി: ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസിലെ പ്രതികളില്‍ രണ്ട് ഗുണ്ടാ നേതാക്കള്‍കൂടിയുണ്ടെന്ന് പൊലീസ്. കേസില്‍ പിടിയിലായ ഭായി നസീര്‍ ഉള്‍പ്പെടെ അഞ്ച് പ്രതികളെ ചോദ്യം ചെയ്തതില്‍നിന്നാണ് അന്വേഷണസംഘത്തിന് വിവരം ലഭിച്ചത്. അതേസമയം, കേസിലെ ഒന്നാംപ്രതിയും മരട് നഗരസഭ വൈസ് ചെയര്‍മാനുമായ ആന്‍റണി ആശാന്‍പറമ്പിലും രണ്ടാം പ്രതിയും കൗണ്‍സിലറുമായ ജിന്‍സണ്‍ പീറ്ററും ഉള്‍പ്പെടെ ഒമ്പതുപേര്‍ ഒളിവിലാണ്. വന്‍കിട നിര്‍മാണപ്രദേശങ്ങളില്‍നിന്ന് ചളിമാറ്റുന്ന കരാറിനെച്ചൊല്ലി ഉണ്ടായ തര്‍ക്കത്തത്തെുടര്‍ന്നാണ് മരട് ആലുങ്കപ്പറമ്പില്‍ ഷൂക്കൂറിന് ക്രൂരമായി മര്‍ദനമേറ്റത്. 2013ലായിരുന്നു സംഭവം. കുണ്ടന്നൂര്‍ തമ്പിക്ക് വേണ്ടിയാണ് ആന്‍റണിയും ജിന്‍സണും ഷുക്കൂറിനെ മര്‍ദിക്കാന്‍ നേതൃത്വം നല്‍കിയത്. ഇതിന് ഭായി നസീറിന്‍െറയും കൂട്ടാളികളുടെയും സഹായംതേടി. തമ്പിക്ക് വേണ്ടിയാണ് ക്വട്ടേഷന്‍ ഏറ്റെടുത്തതെന്ന് ചോദ്യം ചെയ്തതില്‍ ഭായി നസീര്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കുണ്ടന്നൂര്‍ തമ്പി (48), മുണ്ടംവേലി അത്തിപ്പൊഴി റോഡില്‍ പുളിക്കല്‍ പ്രവീണ്‍ (31), രാമേശ്വരം നസ്രത്ത് തേവരപറമ്പില്‍ പ്രജീഷ് (32), ഫോര്‍ട്ട്കൊച്ചി വെളി പുത്തന്‍പാടത്ത് നിക്സണ്‍ (ടിന്‍റു -28) എന്നിവരാണ് കസ്റ്റഡിയിലുള്ള മറ്റുപ്രതികള്‍. സെന്‍ട്രല്‍ സി.ഐ എ. അനന്തലാലിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ ചോദ്യം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.