കളമശ്ശേരി: ഹൈകോടതി വിധി പാലിച്ച് ദേശീയപാതയോരത്തെ ‘നഗരസഭ ഡമ്പിങ് യാര്‍ഡ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ മാലിന്യം നിറച്ച വാഹനങ്ങള്‍ തടഞ്ഞിട്ടു. രാവിലെ യാര്‍ഡിന് മുന്നിലത്തെിയ പ്രവര്‍ത്തകര്‍ ഗേറ്റ് ഉപരോധിച്ച് മാലിന്യം കയറ്റിവന്ന വാഹനങ്ങള്‍ തടഞ്ഞിടുകയായിരുന്നു. ഉപരോധം നീണ്ടതോടെ വൈകീട്ട് അഞ്ചിന് യാര്‍ഡിന് മുന്നിലത്തെിയ നഗരസഭ അധ്യക്ഷ ജെസി പീറ്റര്‍, വൈസ് ചെയര്‍മാന്‍ ടി.എസ്. അബൂബക്കര്‍ എന്നിവര്‍ സമരക്കാരുമായി ചര്‍ച്ച നടത്തിയതോടെയാണ് ഉപരോധം അവസാനിച്ചത്. തൂമ്പുങ്ങല്‍ തോടിന് സമീപത്തെ യാര്‍ഡിന്‍െറ തകര്‍ന്നുകിടക്കുന്ന കരിങ്കല്‍ക്കെട്ട് നിര്‍മാണം അഞ്ചുദിവസത്തിനകം പൂര്‍ത്തിയാക്കും, മതില്‍ കെട്ടി ഉയര്‍ത്തി യാര്‍ഡിലെ മാലിന്യം നീക്കും എന്നീ ഉറപ്പുകള്‍ നല്‍കി. മാലിന്യനീക്കവുമായി ബന്ധപ്പെട്ട് ജനകീയ മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിക്കാന്‍ തിങ്കളാഴ്ച നഗരസഭ വിളിച്ചു ചേര്‍ക്കാമെന്നും അധികൃതര്‍ അറിയിച്ചു. ദേശീയപാതയോരത്തെ മാലിന്യക്കൂമ്പാരം പെരിയാറിനെ വന്‍തോതില്‍ മലിനീകരിക്കുകയും പരിസരവാസികള്‍ക്കും അതുവഴി കടന്നുപോകുന്ന യാത്രക്കാര്‍ക്കും ദുരിതമായതിനത്തെുടര്‍ന്നാണ് കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച മുതല്‍ ആപ് പ്രവര്‍ത്തകര്‍ യാര്‍ഡിന്‍െറ കവാടം പ്രതീകാത്മകമായി അടച്ചുപൂട്ടിയിരുന്നു. ഇതത്തേുടര്‍ന്നാണ് വ്യാഴാഴ്ച യാര്‍ഡ് ഉപരോധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.