ആലുവ: കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ക്ക് സുരക്ഷിതത്വമില്ളെന്ന് പരാതി. തിരക്കേറിയ സ്റ്റാന്‍ഡില്‍ പോക്കറ്റടിക്കാരും സാമൂഹികവിരുദ്ധരും അഴിഞ്ഞാടുകയാണ്. സ്റ്റാന്‍ഡിന്‍െറ പരിസരങ്ങളിലും ഇവര്‍ താവളമുറപ്പിച്ചിട്ടുണ്ട്. കൂടാതെ, മദ്യപന്മാരുടെ ശല്യവും രൂക്ഷമാണ്. റെയില്‍വേ സ്ക്വയര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് ഇടപാടുകാരും ഭീഷണിയാണ്. നിരവധി പേരുടെ പണമാണ് കഴിഞ്ഞ കുറച്ചുനാളുകളായി ഇവിടെനിന്ന് നഷ്ടപ്പെട്ടത്. വാടാനപ്പള്ളി സ്വദേശി അഷ്റഫിന് കഴിഞ്ഞ രണ്ടുമാസത്തിനിടെ മൂന്നുതവണ പോക്കറ്റടിക്ക് ഇരയായി പണം നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞദിവസം വൈകുന്നേരം വീട്ടിലേക്ക് പോകുന്നതിനിടെ സ്റ്റാന്‍ഡില്‍വെച്ച് 6000 രൂപ നഷ്ടമായി. അതിനുമുമ്പ് രണ്ടുതവണ അയ്യായിരത്തോളം രൂപ നഷ്ടപ്പെട്ടിരുന്നു. മുമ്പ് രണ്ടുതവണ പോക്കറ്റടിക്ക് ഇരയായപ്പോഴും പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, നടപടി ഉണ്ടായില്ല. പറവൂര്‍ സ്വദേശി സുരേഷിനും കഴിഞ്ഞദിവസം പണം നഷ്ടപ്പെട്ടിരുന്നു. മുംബൈയില്‍നിന്ന് ട്രെയിനില്‍ വന്നിറങ്ങിയ ശേഷം വീട്ടില്‍ പോകാന്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് പോക്കറ്റടിക്ക് ഇരയായത്. സുരേഷിന്‍െറ പഴ്സില്‍നിന്ന് 7000 രൂപയും തിരിച്ചറിയില്‍ കാര്‍ഡടക്കമുള്ള രേഖകളും നഷ്ടപ്പെട്ടു. കൂടുതല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ വന്നിറങ്ങുന്ന ആലുവ റെയില്‍വേ സ്റ്റേഷന് സമീപമാണ് സ്റ്റാന്‍ഡും ഉള്ളത്. തൊഴിലാളികളുടെ മറവില്‍ മോഷ്ടാക്കളും പിടിച്ചുപറിക്കാരും എത്തുന്നുണ്ടെന്ന് അധികൃതര്‍ പറയുന്നു. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് പൊലീസ് എയ്ഡ് പോസ്റ്റ് ഉണ്ടെങ്കിലും തുറന്നിട്ട് വര്‍ഷങ്ങളായി. റെയില്‍വേ സ്ക്വയറിലെ എയ്ഡ് പോസ്റ്റിന്‍െറ പ്രവര്‍ത്തനവും കാര്യക്ഷമമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.