കൊച്ചി: കൊച്ചിക്കാരുടെ യാത്രാസൗകര്യം കണക്കിലെടുത്ത് നൂറോളം ഓട്ടോകളെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തി യൂബര്‍, ഒല മാതൃകയില്‍ ഓണ്‍ലൈന്‍ ടാക്സി. ‘ജസ്റ്റ് വണ്‍ ക്ളിക് ആന്‍ഡ് വി ആര്‍ ദെയര്‍ ഇന്‍ എ ഫ്ളിക്’ എന്നാണ് ദേ ഓട്ടോ ആപ്പിന്‍െറ ടാഗ് ലൈന്‍. യൂബര്‍, ഒല തുടങ്ങിയ കാളിങ് കാബുകളുടെ വരവോടെ ഓട്ടം നഷ്ടത്തിലായ സാധാരണക്കാരായ ഓട്ടോഡ്രൈവര്‍മാരുടെ രക്ഷക്കായാണ് ഈ ആപ്പ്. ചെറിയ ദൂരങ്ങള്‍ക്കുപോലും തങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ കാളിങ് കാബുകള്‍ വിളിക്കുന്ന തലമുറയാണിപ്പോഴുള്ളത്. അതിനൊരു പരിഹാരമായാണ് ദേ ഓട്ടോ ആപ്പ്. ആപ്പുവഴി ഓട്ടോ ബുക് ചെയ്യാനാകും. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് സ്മാര്‍ട്ട് ഫോണില്‍ ഉപയോഗിക്കാം. അടുത്ത് ലഭ്യമായ ഓട്ടോ തെരഞ്ഞെടുത്ത് ബുക്കിങ് നല്‍കാനും കഴിയും. സ്ത്രീകള്‍ക്ക് പ്രശ്നങ്ങളുണ്ടായാല്‍ പൊലീസിനെ ബന്ധപ്പെടാന്‍ എസ്.ഒ.എസ് ഓപ്ഷനുമുണ്ട്. പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് നേരിട്ട് സന്ദേശം അയക്കാനാകും. വിനോദസഞ്ചാരികള്‍ക്കും മറ്റും ആപ്പ് ഏറെ ഉപകാരപ്പെടും. പ്രീ പെയ്ഡ് ഓട്ടോ നിരക്കായി അഞ്ച് രൂപയാണ് കി.മീറ്ററിന് ഈടാക്കുക. മിനിമം ചാര്‍ജ് രൂപ 20. ഇതോടെ അധികചാര്‍ജ് ഈടാക്കുന്നതായുള്ള പരാതികള്‍ക്കും പരിഹാരമാകും. ഈ മാസം 15നായിരുന്നു ആപ്പിന്‍െറ ലോഞ്ചിങ്. ഓട്ടോക്കാരുടെ യൂനിയനുകളുടെ പിന്തുണയോടെയാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.