മൂവാറ്റുപുഴ: കീച്ചേരിപ്പടിയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മുറി കുത്തിത്തുറന്ന് 30,000 രൂപ കവര്‍ന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. കീച്ചേരിപ്പടിയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്‍െറ പണിക്കത്തെിയ ബംഗാള്‍ സ്വദേശിയുടെ പണമാണ് മോഷണം പോയത്. കെട്ടിട നിര്‍മാണം നടക്കുന്ന കോമ്പൗണ്ടില്‍ തന്നെയുള്ള കെട്ടിടത്തിലാണ് ഇയാള്‍ താമസിക്കുന്നത്. രാവിലെ നോക്കുമ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പണം സൂക്ഷിച്ചിരുന്ന ബാഗ് അടുത്ത പുരയിടത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്തെി. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ ഇതിനടുത്തുള്ള കോഴിക്കടയില്‍ മോഷണശ്രമം നടന്നിരുന്നു. പുലര്‍ച്ചെ ഉടമയും ജീവനക്കാരനും കടയിലത്തെുമ്പോള്‍ കടക്കുള്ളില്‍ മോഷ്ടാക്കളെ കാണുകയായിരുന്നു. ഉടന്‍ വാതില്‍ പുറത്തുനിന്ന് പൂട്ടി പിടികൂടാന്‍ ഉടമ ശ്രമം നടത്തിയെങ്കിലും ഇവര്‍ കത്തിവീശി ഉടമയെയും സഹായിയെയും ഓടിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.