പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: മുഖ്യപ്രതിയടക്കം രണ്ട് പേര്‍കൂടി പിടിയില്‍

കിഴക്കമ്പലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതിയടക്കം രണ്ടുപേര്‍ പിടിയിലായി. മുഖ്യപ്രതി ഐമനാകുടി അര്‍ഷാദാണ്(19) പിടിയിലായത്. പീഡനത്തിന് ഒത്താശ ചെയ്തു എന്ന് ആരോപിക്കുന്ന ഒരു പെണ്‍കുട്ടിയും പൊലീസ് പിടിയിലായിട്ടുണ്ട്. പേരുമാറ്റി പറഞ്ഞാണ് മുഖ്യപ്രതി പെണ്‍കുട്ടിയുമായി സൗഹൃദത്തിലായത്. ഇത് മൂലമാണ് പ്രതിയെ പിടികൂടാന്‍ വൈകിയതെന്നും പൊലീസ് പറഞ്ഞു. നേരത്തേ പ്രായപൂര്‍ത്തിയാകാത്ത നാല് പേരടക്കം ഏഴുപേര്‍ പിടിയിലായിരുന്നു. ഇനി രണ്ട് പേര്‍കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ കുട്ടികള്‍ക്കെതിരെയുള്ള അക്രമം തടയുന്ന പോപ്സോ നിയമ പ്രകാരമാണ് കേസെടുത്തതെന്ന് കുന്നത്തുനാട് സി.ഐ ജെ. കുര്യാക്കോസ് പറഞ്ഞു. പെണ്‍കുട്ടി മേഖലയിലെ സ്കൂളില്‍ എഴാം ക്ളാസില്‍ പഠിക്കുമ്പോഴാണ് പീഡനം നടന്നത്. മാനസികാസ്വാസ്ഥ്യം കാണിച്ചതിനെ തുടര്‍ന്ന് മാതാവ് നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡന വിവരം അറിയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കുകയായിരുന്നു. മൊഴി രേഖപ്പെടുത്തിയശേഷം കേസ് കുന്നത്തുനാട് സി.ഐക്ക് കൈമാറുകയായിരുന്നു. കുട്ടിയെ വിനോദ സഞ്ചാര കേന്ദ്രത്തിലും ഷോപ്പിങ് മാളുകളിലും എത്തിച്ചാണ് പ്രതികള്‍ ഉപദ്രവിച്ചത്. വിനോദ സഞ്ചാര കേന്ദ്രത്തില്‍ വെച്ച് പീഡിപ്പിച്ചയാളുടെ പേരു മാത്രമാണ് കുട്ടിക്ക് ഓര്‍മയുണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.