ഓള്‍ഡ് റെയില്‍വേ സ്റ്റേഷന്‍ നവീകരണം: എങ്ങുമത്തൊതെ സ്ഥലമെടുപ്പ്

കൊച്ചി: ഓള്‍ഡ് റെയില്‍വേ സ്റ്റേഷന്‍ നവീകരണം എങ്ങുമത്തെിയില്ല. സ്ഥലമേറ്റെടുപ്പാണ് പദ്ധതിക്ക് വിലങ്ങുതടിയായി നില്‍ക്കുന്നത്. കൊച്ചി നഗരസഭ സ്ഥലമേറ്റെടുത്ത് നല്‍കിയാല്‍ പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് റെയില്‍വേ അറിയിച്ചെങ്കിലും നഗരസഭ കാര്യമായ നീക്കം നടത്തിയിട്ടില്ല. ഓള്‍ഡ് റെയില്‍വേ സ്റ്റേഷനില്‍ 42 ഏക്കര്‍ സ്ഥലമുണ്ടെന്നായിരുന്നു റെയില്‍വേയുടെ വാദം. എന്നാല്‍, 31.5 ഏക്കര്‍ ഭൂമി മാത്രമാണ് റെയില്‍വേയുടെ അധീനതയിലുള്ളതെന്ന് പുറമ്പോക്കില്‍ താമസിക്കുന്നവര്‍ പറയുന്നു. സംസ്ഥാന സര്‍ക്കാറിന് അവകാശമുള്ള ഭൂമിയിലാണ് തങ്ങള്‍ താമസിക്കുന്നതെന്നും കുടുംബങ്ങള്‍ പറയുന്നു. 27 കുടുംബങ്ങളാണ് കൈയേറ്റ ഭൂമിയില്‍ താമസിക്കുന്നത്. നേരത്തേ, പുറമ്പോക്കില്‍ താമസിക്കുന്ന കുടുംബങ്ങളെ കാക്കനാട് തുതിയൂരില്‍ പുനരധിവസിപ്പിക്കാന്‍ നഗരസഭക്ക് പദ്ധതിയുണ്ടായിരുന്നെങ്കിലും കുടുംബങ്ങള്‍ എതിര്‍ത്തു. താമസയോഗ്യമല്ലാത്ത പ്രദേശമാണെതെന്നാണ് കുടുംബങ്ങളുടെ വാദം. മൂലമ്പിള്ളിയില്‍ കുടിയിറക്കിയവരില്‍ ചില കുടുംബങ്ങളെ അവിടെയാണ് പുനരധിവസിപ്പിച്ചത്. എന്നാല്‍, അവരില്‍ പലരും അവിടം വിട്ടുപോയെന്നും ഇവര്‍ പറയുന്നു. കൃത്യമായ പുനരധിവാസ പാക്കേജ് നഗരസഭ ഇതുവരെ മുന്നോട്ടുവെച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാറുമായും കുടുംബങ്ങളുമായും പാക്കേജ് സംബന്ധിച്ച ചര്‍ച്ചയും ഒൗദ്യോഗികമായി നടത്തിയിട്ടില്ല. പുനരധിവാസ പാക്കേജുകള്‍ അംഗീകരിക്കില്ളെന്നാണ് കുടുംബങ്ങള്‍ പറയുന്നത്. പകരം അവര്‍ക്ക് യോഗ്യമായ സ്ഥലത്ത് വീടുവെച്ചു താമസിക്കാനുള്ള പണം നല്‍കിയാല്‍ മതിയെന്നാണ് അവരുടെ നിലപാട്. ഓള്‍ഡ് റെയില്‍വേ സ്റ്റേഷന്‍ നവീകരണത്തിന്‍െറ പേരില്‍ മറ്റൊരു മൂലമ്പിള്ളി സൃഷ്ടിക്കാനാണ് അധികാരികളുടെ ശ്രമമെങ്കില്‍ അനുവദിക്കില്ളെന്ന് കുടുംബങ്ങള്‍ പറഞ്ഞു. കുടുംബങ്ങള്‍ക്ക് മാന്യമായ പുനരധിവാസ പാക്കേജ് നല്‍കണമെന്നും സ്ഥലം റെയില്‍വേക്ക് വിട്ടുകൊടുത്ത് പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ട് റെസിഡന്‍റ്സ് അസോസിയേഷന്‍ പ്രവര്‍ത്തകരും രംഗത്തത്തെിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.