കൊച്ചി: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വ്യാജ മദ്യദുരന്തമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനത്തെുടര്‍ന്ന് സംസ്ഥാനത്തെ എക്സൈസ്, പൊലീസ് വകുപ്പുകള്‍ നെട്ടോട്ടമോടുമ്പോള്‍ കേസിലകപ്പെട്ട ബോട്ടിന് കാവലൊരുക്കി എറണാകുളം എക്സൈസ് വകുപ്പ്. മറൈന്‍ഡ്രൈവ് കിന്‍കോ ബോട്ട് ജെട്ടിയിലുള്ള ക്രീക്ക് ക്രൂയിസ് എന്ന ആഡംബര ബോട്ടിനാണ് രണ്ട് വര്‍ഷമായി എക്സൈസ് വകുപ്പ് രാവും പകലും കാവല്‍ നില്‍ക്കുന്നത്. കായല്‍ യാത്ര നടത്തുന്ന ആഡംബര ബോട്ടുകളില്‍ മദ്യവും മയക്കുമരുന്നും വിളമ്പുന്നതായുള്ള രഹസ്യ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ 2014 ജൂലൈ 27ന് ഡി.സി.പിയായിരുന്ന ആര്‍. നിശാന്തിനിയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ക്രീക്ക് ക്രൂയിസ് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ബോട്ടില്‍നിന്നും കണക്കില്‍പ്പെടാത്ത മദ്യവും മയക്കുമരുന്നും മറ്റ് ലഹരിവസ്തുക്കളും കണ്ടെടുത്തതിനത്തെുടര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. ബോട്ട് എക്സൈസ് വകുപ്പിന് കൈമാറി. ആസ്തി കണക്കാക്കി ബോട്ട് ലേലം ചെയ്ത് തുക സര്‍ക്കാറിലേക്ക് കണ്ടുകെട്ടാനായിരുന്നു നിര്‍ദേശം. ലേല നടപടികള്‍ പൂര്‍ത്തിയാകുംവരെ ബോട്ട് സംരക്ഷിക്കേണ്ട ചുമതല എക്സൈസിനായിരുന്നു. ഇതത്തേുടര്‍ന്നാണ് ബോട്ടിന് കാവല്‍ നിയോഗിച്ചത്. രണ്ട് ഉദ്യോഗസ്ഥരെ വീതം 24 മണിക്കൂര്‍ വീതം ഡ്യൂട്ടിക്ക് നിയോഗിച്ചാണ് ബോട്ട് എക്സൈസ് വകുപ്പ് സംരക്ഷിച്ചുപോരുന്നത്. ബോട്ട് കസ്റ്റഡിയിലെടുത്ത് രണ്ട് വര്‍ഷമാകുമ്പോഴും ലേല നടപടികള്‍ എങ്ങുമത്തെിയിട്ടില്ല. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തില്‍ വ്യാജ മദ്യദുരന്തമുണ്ടാകാന്‍ സാധ്യതയെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിനത്തെുടര്‍ന്ന് കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. എക്സൈസ്, പൊലീസ് വകുപ്പുകള്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശമുണ്ട്. പൊതുവെ ഉദ്യോഗസ്ഥ ക്ഷാമമുള്ള എക്സൈസ് വകുപ്പ് മദ്യ പരിശോധന നടത്താന്‍ കിണഞ്ഞു പരിശ്രമിക്കുമ്പോഴാണ് 15 റേഞ്ചുകള്‍ ഉള്‍പ്പെടുന്ന എറണാകുളം എക്സൈസ് വകുപ്പ് സര്‍ക്കാര്‍ ശമ്പളം പറ്റുന്ന രണ്ട് ഉദ്യോഗസ്ഥരെ ബോട്ടിന് പാറാവ് നിര്‍ത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.