വയോധികയെ മാനഭംഗം ചെയ്ത അയല്‍വാസി പിടിയില്‍

വൈപ്പിന്‍: ഭര്‍ത്താവിന്‍െറ അസുഖവിവരം തെറ്റിദ്ധരിപ്പിച്ച് അറുപത്തിയേഴുകാരിയെ മാനഭംഗംചെയ്ത അയല്‍വാസി പിടിയില്‍. ഞാറക്കല്‍ ആറാട്ടുവഴി ഭാഗത്ത് മണപ്പുറത്ത് ആനന്ദനെയാണ് (37) ഞാറക്കല്‍ സി.ഐ സി.ആര്‍. രാജുവിന്‍െറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. പക്ഷാഘാതത്തത്തെുടര്‍ന്ന് വയോധികയുടെ ഭര്‍ത്താവ് ഞാറക്കല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭര്‍ത്താവിനെ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി എന്നുപറഞ്ഞ് അവിടേക്ക് കൊണ്ട് പോയി. തിരിച്ചുപോരുമ്പോള്‍ എളുപ്പവഴിയെന്നുപറഞ്ഞ് രാത്രി മറ്റൊരു വഴിയിലൂടെ നടത്തിച്ചു. കുറ്റിക്കാട്ടിനുള്ളിലേക്ക് വലിച്ചിഴച്ച് മാനഭംഗപ്പെടുത്തിയതായി അന്വേഷണ ഉദ്യോഗസ്ഥനായ ഞാറക്കല്‍ സി.ഐ സി.ആര്‍. രാജു പറഞ്ഞു. ഇതിനുശേഷം പ്രതി സ്ഥലംവിട്ടു. ബോധം വീണപ്പോള്‍ റോഡിലിറങ്ങിയ വൃദ്ധയെ പ്രദേശത്തുകാര്‍ കളമശ്ശേരി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതിയെ വീടിനടുത്തുനിന്ന് പിടികൂടി. എറണാകുളം, കളമശ്ശേരി ആശുപത്രികളിലെ സി.സി ടി.വി കാമറ ദൃശ്യങ്ങള്‍ പ്രതിയെ പിടികൂടാനായി പരിശോധിച്ചിരുന്നതായി പൊലീസ് അറിയിച്ചു. മത്സ്യത്തൊഴിലാളിയായ പ്രതിക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. അന്വേഷണസംഘത്തില്‍ ഞാറക്കല്‍ എസ്.ഐ ആര്‍. രഗീഷ് കുമാര്‍, എ.എസ്.ഐമാരായ ജോണ്‍സണ്‍, ഭഗവല്‍ദാസ്, സി.പി.ഒമാരായ രാജേഷ്, ജയരാജ് എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ ഞാറക്കല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.