മുരളി വീണ്ടും വീട്ടുകാരെ കണ്ടു; 17 വര്‍ഷത്തിന് ശേഷം

കൊച്ചി: അച്ഛന്‍െറയും അമ്മയുടെയും ശബ്ദം പതിനേഴ് വര്‍ഷത്തിനുശേഷം ഫോണില്‍ കേട്ടപ്പോള്‍ മുരളിയുടെ (38) കണ്ണുകള്‍ നിറഞ്ഞൊഴുകി. വിശാഖപട്ടണത്തുനിന്ന് 1999ല്‍ കാണാതായ മകന്‍െറ ശബ്ദം കേട്ട് മാതാപിതാക്കളും ഏറെ സന്തോഷിച്ചു. വെള്ളിയാഴ്ച രാവിലെ എറണാകുളം നോര്‍ത് പൊലീസ് സ്റ്റേഷനാണ് ഒന്നരപ്പതിറ്റാണ്ടിന് ശേഷമുള്ള ഈ സമാഗമത്തിന് വേദിയായത്. ആന്ധ്ര യൂനിവേഴ്സിറ്റിയില്‍ പ്യൂണായിരുന്ന പാലക്കാട് പട്ടാമ്പി താമരശേരി പുത്തന്‍വീട്ടില്‍ രാമചന്ദ്രന്‍ നായരുടെ മകന്‍ മുരളിയെ 17 വര്‍ഷം മുമ്പാണ് വിശാഖപട്ടണത്തുനിന്ന് കാണാതാകുന്നത്. ബന്ധുക്കള്‍ പലയിടത്തും അന്വേഷിച്ചെങ്കിലും വിവരം ലഭിച്ചില്ല. മകന്‍ എത്തുമെന്ന പ്രതീക്ഷയില്‍ അച്ഛനും അമ്മയും സഹോദരിയുമടങ്ങുന്ന കുടുംബം ഏറക്കാലം കാത്തിരുന്നു. മകനെ ഇനി ഒരിക്കലും കാണാനാകില്ളെന്ന ദു$ഖത്തിലിരിക്കുമ്പോഴായിരുന്നു അവിചാരിതമായ സംഭവവികാസങ്ങള്‍. കഴിഞ്ഞയാഴ്ച കൊച്ചി എസ്.ആര്‍.എം റോഡില്‍ നോര്‍ത് പൊലീസ് നടത്തിയ പരിശോധനയിലൂടെയാണ് തുടക്കം. ഹോട്ടല്‍ പരിസരത്ത് ബഹളമുണ്ടാക്കിയ ജീവനക്കാരിലൊരാളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് ഇയാളുടെ പേരില്‍ പെറ്റിക്കേസ് ചുമത്തിയെങ്കിലും ഫൈനടക്കാന്‍ പണമില്ളെന്ന് പറഞ്ഞതിനത്തെുടര്‍ന്ന് കോടതി വഴി നോട്ടീസ് അയക്കുകയായിരുന്നു. ഈ നോട്ടീസ് പട്ടാമ്പിയിലെ വീട്ടില്‍ എത്തിയപ്പോഴാണ് മുരളി ജീവിച്ചിരിപ്പുണ്ടെന്ന വിവരം വീട്ടുകാര്‍ മനസ്സിലാക്കുന്നത്. തുടര്‍ന്ന് കോടതിയില്‍ ബന്ധപ്പെട്ട് ഇക്കാര്യം അറിയിച്ചു. കോടതിയുടെ നിര്‍ദേശപ്രകാരം മുരളിയുടെ അടുത്ത ബന്ധുക്കളില്‍ ചിലര്‍ വെള്ളിയാഴ്ച രാവിലെ നോര്‍ത് സ്റ്റേഷനില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സംഘം ഹോട്ടലിലത്തെി മുരളിയെ കൂട്ടിക്കൊണ്ടുവന്നു. പിന്നെ വീട്ടിലുള്ള അച്ഛനെയും അമ്മയെയും ഫോണില്‍ വിളിച്ച് അല്‍പനേരം സംസാരം. തുടര്‍ന്ന് നോര്‍ത് എസ്.ഐ എസ്. സനലിനും മറ്റു പൊലീസുകാര്‍ക്കും നന്ദി പറഞ്ഞാണ് ബന്ധുക്കള്‍ക്കൊപ്പം മുരളി പട്ടാമ്പിയിലെ വീട്ടിലേക്കുപോയത്. വീട്ടുകാരുമായുണ്ടായ വഴക്കിനത്തെുടര്‍ന്ന് വിശാഖപട്ടണത്തെ ജോലിയുപേക്ഷിച്ച് മടങ്ങിയ മുരളി പതിനഞ്ച് വര്‍ഷത്തോളമായി കൊച്ചിയില്‍ താമസിച്ചുവരുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. എസ്.ആര്‍.എം റോഡിലെ ഒരു കമ്പ്യൂട്ടര്‍ സ്ഥാപനത്തിനെറ മെസ്സിലും പിന്നീട് സമീപത്തെ ഒരു ഹോട്ടലിലുമാണ് ഇയാള്‍ ജോലിനോക്കിയത്. ഇത്രയും വര്‍ഷമായിട്ടും മുരളി തിരിച്ചത്തൊത്തതിനത്തെുടര്‍ന്ന് മറ്റുള്ള അവകാശികള്‍ക്കായി വീടിനെറ ഭാഗംവെക്കല്‍ നടപടി നടന്നുകൊണ്ടിരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.